28.9 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കണ്ണൂരിൽ ഓറഞ്ച് അലർട്ട്
Kerala

കണ്ണൂരിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമായേക്കും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Related posts

ഗവർണറുടെ മേയ് ദിന സന്ദേശം

Aswathi Kottiyoor

മന്ത്രി വി. അബ്ദുറഹ്മാന്‍ സിപിഐഎം അംഗത്വം സ്വീകരിച്ചു

Aswathi Kottiyoor

മനോരമയുടെ കഴുത്തറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ സാരികൊണ്ട് കഴുത്ത് മുറുക്കിയെന്ന് പോലീസ്.

Aswathi Kottiyoor
WordPress Image Lightbox