• Home
  • kannur
  • ഇന്നും നാളെയും യെല്ലോ അ​ലർ​ട്ട്; 13, 14 ഓ​റ​ഞ്ച് അ​ലർ​ട്ട്
kannur

ഇന്നും നാളെയും യെല്ലോ അ​ലർ​ട്ട്; 13, 14 ഓ​റ​ഞ്ച് അ​ലർ​ട്ട്

ക​ണ്ണൂ​ർ: ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് ക​ണ്ണൂ​ർ ജി​ല്ല​യി​ൽ 13, 14 തീ​യ​തി​ക​ളി​ൽ ഓ​റ​ഞ്ച് അ​ലർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 115.6 മി​ല്ലി മീ​റ്റ​ർ മു​ത​ൽ 204.4 മി​ല്ലി മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണ് അ​തി​ശ​ക്ത​മാ​യ മ​ഴ​ എ​ന്ന​ത് കൊ​ണ്ട് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ർ​ഥ​മാ​ക്കു​ന്ന​ത്.ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇന്നും നാളെയും മ​ഞ്ഞ അ​ലർ​ട്ടും പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ​യാ​ണ് ശ​ക്ത​മാ​യ മ​ഴ.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ-​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

Related posts

സെൻട്രൽ ജയിലിൽ നിന്നും പണം മോഷണം പോയി…

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കൊടുംചൂടിൽ വെന്തുരുകി ജില്ല

Aswathi Kottiyoor
WordPress Image Lightbox