24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ
kannur

വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ. ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ 2474 കേ​സു​ക​ളി​ലാ​യി 45 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.
ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ ഇ​രു ച​ക്ര വാ​ഹ​നം ഓ​ടി​ച്ച 377 കേ​സു​ക​ളും ഇ​ന്‍​ഷ്വ​റ​ന്‍​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 117 കേ​സു​ക​ളും നി​കു​തി അ​ട​യ്ക്കാ​ത്ത 97 കേ​സു​ക​ളും ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത 121 കേ​സു​ക​ളും കൂ​ളിം​ഗ് ഫി​ലിം പ​തി​പ്പി​ച്ച 498 കേ​സു​ക​ളും അ​തി​സു​ര​ക്ഷാ ന​മ്പ​ര്‍ പ്ലേ​റ്റ് ഇ​ള​ക്കി​മാ​റ്റി​യ 76 കേ​സു​ക​ളു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.
കൂ​ടാ​തെ 20 ഓ​ളം കു​ട്ടി​ഡ്രൈ​വ​ര്‍​മാ​രു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തു. നേ​ര​ത്തെ ക​ണ്ണൂ​രി​ലാ​യി​രു​ന്നു എ​ൻ​ഫോ​ഴ്സ്മ​ന്‍റ് ആ​ർ​ടി​ഒ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ ഓ​ഫീ​സ് മ​ട്ട​ന്നൂ​രി​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
ഇ​രി​ക്കൂ​ര്‍ റോ​ഡി​ലെ പ​ഴ​യ ബി​എ​സ്എ​ന്‍​എ​ല്‍ മെ​ക്രോ​വേ​വ് ട​വ​ര്‍ ബേ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഓ​ഫീ​സ് ആ​രം​ഭി​ച്ച​ത്.
എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ ഓ​ഫീ​സും ജി​ല്ല​യി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി
ട്ടു​ള്ള വി​വി​ധ​ത​രം കാ​മ​റ​ക​ളു​ടെ ക​ണ്‍​ട്രോ​ള്‍ റൂ​മു​മാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ കീ​ഴി​ല്‍ ഏ​ഴ് എം​വി​ഐ​മാ​രും 18 എ​എം​വി​ഐ​മാ​രും ഉ​ള്‍​പ്പെ​ട്ട ആ​റു ടീ​മു​ക​ളാ​ണ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Related posts

പ​യ്യാ​വൂ​ർ ഊ​ട്ടുത്സ​വം ച​ട​ങ്ങു​ക​ൾ മാ​ത്രം

Aswathi Kottiyoor

ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയതായി പരാതി

Aswathi Kottiyoor

തളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട; 11കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്സൈസ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox