ഇരിട്ടി: പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായിട്ടുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനോ ജില്ലാ ബാങ്ക് വായ്പ തിരിച്ചടയ്ക്കുന്നതിനോ പുതിയ വായ്പ നല്‍കുന്നതിനോ ശമ്പളം നല്‍കുന്നതിനോ കഴിയാത്ത സാഹചര്യത്തിൽ പ്രശ്നം പരിഹാരത്തിന് സഹകരണ വകുപ്പിന്റേയും സംസ്ഥാന സഹകരണ ബാങ്കിന്റേയും സഹായം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സഹകരണ മന്ത്രി വി.എന്‍. വാസവന് സണ്ണി ജോസഫ് എംഎല്‍എ കത്ത് നല്കി. നിക്ഷേപകർ നടത്തുന്ന സമരം അവസാനിപ്പിക്കുവാൻ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും എംഎല്‍എ നൽകിയ കത്തിൽ പറയുന്നു. കണ്ണൂര്‍ ജില്ലയില്‍ വരുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ടെന്ന് സണ്ണി ജോസഫ് അറിയിച്ചു.
previous post