28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

തിങ്കളാഴ്ച (ആഗസ്ത് ഒമ്പത് ) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. അഴീപ്പുഴ ഗവ യു പി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, മുഴപ്പിലങ്ങാട് വയോജന വിശ്രമകേന്ദ്രം കമ്യൂണിറ്റി ഹാളിനു സമീപം രാവിലെ പത്ത് മുതല്‍ 12 വരെയും, കീഴല്ലൂര്‍ യുപി സ്‌കൂളില്‍ ഉച്ചക്ക് രണ്ടു മുതല്‍ 3.30 വരെയും, ധര്‍മടം പരീക്കടവ് അംഗന്‍വാടിയില്‍ ഉച്ചക്ക് ഒന്നര മുതല്‍ വൈകിട്ട് നാല് വരെയും
പെരിങ്ങോം താലൂക്കാശുപത്രി, ചെങ്ങളായി ടൗണ്‍ വ്യാപാരഭവന്‍, പയ്യന്നൂര്‍ ബി ഇ എം എല്‍ പി സ്‌കൂള്‍, ചെറുകുന്ന് തറ ബോര്‍ഡ് സ്‌കൂള്‍, ചെറുതാഴം കുടുംബാരോഗ്യകേന്ദ്രം, ഇരിക്കൂര്‍ സാമൂഹികാരോഗ്യകേന്ദ്രം, പൊടിക്കളം എല്‍ പി സ്‌കൂള്‍, എന്നിവിടങ്ങിളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Related posts

എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ സ്വാഗത സംഘ രൂപീകരണ യോഗം

Aswathi Kottiyoor

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് പി​​​രി​​​ച്ചെ​​​ടു​​​ക്കേ​​​ണ്ട തു​​​ക​​​യു​​​ടെ ടാ​​​ർ​​ജ​​​റ്റ് കൂ​​​ട്ടി സ​​​ർ​​​ക്കാ​​​ർ.

Aswathi Kottiyoor

പേരാവൂർ ആശുപത്രിയിലെ ലിക്വിഡ് ഓക്സിജൻ പ്ലാന്റ് പെരുവഴിയിൽ

Aswathi Kottiyoor
WordPress Image Lightbox