26.8 C
Iritty, IN
July 5, 2024
  • Home
  • Kottiyoor
  • ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
Kottiyoor

ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.


മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ബേപ്പൂർ സുൽത്താനെന്ന അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിൻ്റെ ഭാഗമായി കൊട്ടിയൂർ ഐ.ജെ.എം ഹയർസെക്കണ്ടറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു.ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും ബഷീർ അനുസ്മരണവും പ്രശസ്ത സാഹിത്യകാരനും,സുരേന്ദ്രൻ സ്മാരക കവിതാ പുരസ്കാര ജേതാവും, സെക്രട്ടറിയേറ്റ് സർവീസ് സിൽവൽ ജൂബിലി പുരസ്കാര ജേതാവുമായ സാദിർ തലപ്പുഴ നിർവഹിച്ചു.ഹെഡ്മാസ്റ്റർ ബിനു തോമസ്, പി.റ്റി.എ പ്രസിഡൻ്റ് തങ്കച്ചൻ കല്ലടയിൽ,സ്മിത തോമസ്, ലിസ്സി എം.ജെ,ആൽഫിൻ ജെയിംസ് ,ശ്രീനന്ദ എസ്.എസ്, തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികൾ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഛായചിത്ര രചന,ഡോക്യുമെൻ്ററി നിർമ്മാണം,ക്വിസ് മത്സരങ്ങൾ തുടങ്ങിയ സംഘടിപ്പിച്ചു.

Related posts

വാഴക്കന്ന് വിതരണം

Aswathi Kottiyoor

ബാ​വ​ലി​പ്പു​ഴ​; സം​ര​ക്ഷ​ണ ഭി​ത്തിയു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox