24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • സുരക്ഷാഭീഷണി; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കും
kannur

സുരക്ഷാഭീഷണി; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കും

ക​ണ്ണൂ​ർ:ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് ചേ​ർ​ക്കാ​ൻ തീ​ര​ദേ​ശ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഹ​രി​ത കേ​ര​ള മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി, ഫി​ഷ​റീ​സ്, തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും യോ​ഗം.
സു​ര​ക്ഷ​യ്ക്കും പ​രി​സ്ഥി​തി​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നും ഇ​ത്ത​രം വ​ള്ള​ങ്ങ​ൾ ദോ​ഷം ചെ​യ്യു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​നെത്തു​ട​ർ​ന്നാ​ണി​ത്. വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് കൊ​തു​ക് പെ​രു​കു​ന്ന ഇ​ട​ങ്ങ​ളാ​യും മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ ഒ​ളി​യി​ട​ങ്ങ​ളാ​യും മ​റ്റും ഇ​വ മാ​റു​ന്നു. മ​റ്റ് യാ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​രം വ​ള്ള​ങ്ങ​ൾ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​താ​യും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ സ്ഥ​ലം അ​പ​ഹ​രി​ക്കു​ന്ന​താ​യും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ടറേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ബ​യോ​മെ​ട്രി​ക് കാ​ർ​ഡ് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വ​ള്ള​ങ്ങ​ളി​ലെ ക​ള​ർ കോ​ഡിം​ഗ് പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കും. ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന സ​മ​യം ക​ള​ർ കോ​ഡും നി​ർ​ബ​ന്ധ​മാ​ക്കും. ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ വ​ൾ​ന​റ​ബി​ലി​റ്റി ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും. ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ൾ​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധി​ച്ച് സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. വെ​സ​ൽ മോ​ണി​റ്റ​റിം​ഗ് സം​വി​ധാ​നം സ്ഥാ​പി​ക്കാ​ൻ യാ​ന​മു​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കും. ഇ​ത് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ളും ഹൈ​മാ​സ്റ്റ് ലൈ​റ്റും സ്ഥാ​പി​ക്ക​ൽ ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യറ​ക്ട​ർ അ​റി​യി​ച്ചു. അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്ത് തീ​ര​ദേ​ശ പോ​ലീ​സി​നാ​യി ബോ​ട്ട് ജെ​ട്ടി നി​ർ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ച​താ​യി യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള ആ​വാ​സ് കാ​ർ​ഡ് വി​ത​ര​ണം ജൂ​ലൈ​യി​ൽ തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. തീ​ര​ദേ​ശ പൊ​ലീ​സ്, കോ​സ്റ്റ് ഗാ​ർ​ഡ് പ്ര​തി​നി​ധി​ക​ൾ, തു​റ​മു​ഖ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വാളയാർ അമ്മക്ക് നീതി ലഭിക്കണം -ജബീന ഇർഷാദ്………..

Aswathi Kottiyoor

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ടി​പ്പ​ർ ലോ​റി വാ​ട​ക വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox