25.2 C
Iritty, IN
June 26, 2024
  • Home
  • kannur
  • നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം: കണ്ണൂരിൽ ബാങ്ക് സെക്രട്ടറിയും മകനും മുങ്ങിമരിച്ചു.
kannur Uncategorized

നീന്തൽ പഠിപ്പിക്കുന്നതിനിടെ അപകടം: കണ്ണൂരിൽ ബാങ്ക് സെക്രട്ടറിയും മകനും മുങ്ങിമരിച്ചു.

*
കണ്ണൂർ∙ നീന്തൽ പഠിപ്പിക്കുന്നതിനിടെ ബാങ്ക് സെക്രട്ടറിയും മകനും കുളത്തിൽ മുങ്ങി മരിച്ചു. പന്നിയോട്ട് സ്വദേശിയും ഇപ്പോൾ ചേലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി.ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാജിയും മുങ്ങിമരിക്കുകയായിരുന്നു.

ഇന്നു രാവിലെ ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽവച്ച് ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

ചക്കരക്കൽ സിഐ എൻ.കെ.സത്യനാഥന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവൺമെന്റ് ആശുപത്രിയിലേക്കു മാറ്റി.

Related posts

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും;പദയാത്ര സംഘടിപ്പിക്കാൻ ബിജെപി

Aswathi Kottiyoor

റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​ണം: ഇ​ൻ​ഫാം

Aswathi Kottiyoor

‘മരണ തൊപ്പി കൂണ്‍’ കറി വച്ച് വിളമ്പി, മുന്‍ ഭർത്താവിന്‍റെ അമ്മ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു; യുവതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox