22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ അ​നു​മ​തി
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടാ​ൻ അ​നു​മ​തി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ൽ കെ​ട്ടു​ന്ന​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ളി​ച്ചുചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ അ​നു​മ​തി. നി​ല​വി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​ക്കി​യ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ബ്ലോ​ക്ക് ഓ​ഫീ​സിന് സ​മീ​പ​ത്തും പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് നി​ല​വി​ലു​ള്ള പ്രൈ​വ​റ്റ് റോ​ഡ് വ​ഴി​യു​ള്ള ഭാ​ഗ​ത്തും ഗേ​റ്റ് സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.
പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നുവ​രു​ന്ന നി​ല​വി​ലെ പ്രൈ​വ​റ്റ് റോ​ഡി​ന് പ​ക​രം മൗ​ണ്ട് കാ​ർ​മ​ൽ ആ​ശ്ര​മ​ത്തി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് പ​ഞ്ചാ​യ​ത്ത് റോ​ഡു​ണ്ടാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ഈ ​മാ​സം 27ന് ​ആ​ശ്ര​മം അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന പ​ക്ഷം റോ​ഡു​ണ്ടാ​ക്കി വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​വ​രാ​വു​ന്ന ത​ര​ത്തി​ൽ ഗേ​റ്റ് സ്ഥാ​പി​ക്കും. ഇ​ത് സാ​ധ്യ​മാ​വു​ന്നി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ പ്ലാ​ൻ പ്ര​കാ​ര​മു​ള്ള ചു​റ്റു​മ​തി​ൽ സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി.16.15 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റാ​ണ് ഒ​ന്നാം ഘ​ട്ട ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കൂ​പ്പ് ത​യാ​റാ​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പ്ര​തി​നി​ധി ഡോ.​ബി. സ​ന്തോ​ഷ്, താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​ൻ, പേ​രാ​വൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​തി​നി​ധി, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

കുനിത്തലയില്‍ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു.

Aswathi Kottiyoor

പേരാവൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാചരണം നടത്തി.

Aswathi Kottiyoor

പെരുന്നാൾ സ്നേഹ മധുരം വിതരണം ചെയ്തു കെ എം സി സി

Aswathi Kottiyoor
WordPress Image Lightbox