24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പൂകൃഷി ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു
Iritty

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ പൂകൃഷി ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു

ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ ആറളം ഗ്രാമ പഞ്ചായത്തും ആറളം കൃഷി ഭവനും 5 ഏക്കറിൽ പൂകൃഷി ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ബ്ലോക്ക് 13 ൽ 25 പേര് അടങ്ങുന്ന 2 സ്വാശ്രയ സംഘങ്ങൾ ആണ് കൃഷിയിറക്കുന്നത്. ജനവാസമില്ലാത്ത പ്രദേശത്തെ കാട് വെട്ടി തെളിച്ച് അഗ്രോ സർവീസ് സെന്ററിന്റെ സഹകരണത്തോടെ നിലം ഒരുക്കി കൃഷിക്ക് പാകപ്പെടുത്തി.കളശല്യം ഒഴിവാക്കുന്നതിനായി 2 ഏക്കർ സ്ഥലത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് മച്ച് ചെയ്ത് ആണ് കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ആദിവാസികൾക്ക് തൊഴിലും കൂലിയും ലഭ്യമാകുന്നതിനൊപ്പം ഓണത്തിന് വിപണിയിൽ പൂവ് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെണ്ടുമല്ലി , വാടാർ മല്ലി എന്നിവയാണ് കൃഷി ചെയ്യുന്നത്. തൈകൾ സൗജന്യമായി കർഷകർക്ക് നൽകും . വളപ്രയോഗം, മരുന്ന് തളിക്കൽ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ അഗ്രോ സർവ്വീസ് സെന്ററിന്റെ സഹകരണത്തോടെ നടപ്പിലാക്കും.പൂകൃഷിയുടെ തൈ നടീൽ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ നിർവഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സി മോൾ ,സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ജോസ് അന്ത്യം കുളം, വൽസ്സാ ജോസ്, അനീഷ് ഇ.സി ആറളം കൃഷിഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ് എന്നിവർ പങ്കെടുത്തു

Related posts

നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം……..

Aswathi Kottiyoor

വെ​ടി​യു​ണ്ട​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വം; അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി

Aswathi Kottiyoor

പത്തു കുപ്പി മദ്യവുമായി പായം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor
WordPress Image Lightbox