ഇരിട്ടി : ആറളം വൈൽഡ് ലൈഫ് ഡിവിഷന് കീഴിൽ ആറളം വന്യജീവി സങ്കേതത്തിൽ പുതിയതായി പണി കഴിപ്പിച്ച നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനം പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. വിജയാനന്ദൻ ഐ എഫ് എസ് നിർവ്വഹിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന അദ്ധ്യക്ഷത വഹിച്ചു. ചട ങ്ങിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. കാർത്തിക് ഐ എഫ് എസ് , കണ്ണൂർ ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.കെ. ആസിഫ്, ഫ്ളയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. പ്രസാദ് എന്നിവർ സംസാരിച്ചു. ആറളം അസി. വൈൽഡ് ലൈഫ് വാർഡൻ എൻ. അനിൽകുമാർ സ്വാഗതവും നരിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ജയേഷ് ജോസഫ് നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ല യിലെ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ആറളത്ത് നിലവിൽ വന്നത്. ജീവനക്കാർക്ക് താമസ സൗകര്യവും ചികിത്സാ ആവശ്യം നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തിയും ജീവനക്കാരുടെ എണ്ണം കൂട്ടി ഒരു കേന്ദ്രീകൃത വന സംരക്ഷണമാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ കൊണ്ട് അർത്ഥമാക്കുന്നത്. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സ്റ്റേഷൻ ഹൗസ് ഓഫീസറായി പോലീസ് സ്റ്റേഷൻ മാതൃകയിലാണ് ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 1988 ലാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ തുടങ്ങിയതെങ്കിലും കണ്ണൂർ ജില്ലയിൽ ഒരു ഫോറസ്റ്റ് സ്റ്റേഷൻ പ്രവർത്തികമാകുന്നത് ഇപ്പോഴാണ്.
previous post