23.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ട്ട​പി​ടി​ക്കു​ന്ന ര​ക്ത​ത്തെ അ​ലി​യി​ച്ചു ക​ള​യുന്ന ഔ​ഷ​ധം വി​ക​സി​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല
kannur

ക​ട്ട​പി​ടി​ക്കു​ന്ന ര​ക്ത​ത്തെ അ​ലി​യി​ച്ചു ക​ള​യുന്ന ഔ​ഷ​ധം വി​ക​സി​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല

ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​സൂ​ത്ര​ണ സാ​മ്പ​ത്തി​ക കാ​ര്യ​വ​കു​പ്പി​ന്‍റെ അ​ക്കാ​ദ​മി​ക് പ​ഠ​ന ഗ​വേ​ഷ​ണ മി​ക​വ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​പ്ര​കാ​രം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് 1.25 കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ല​ഭി​ച്ചു. മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ക​ട്ട​പി​ടി​ക്കു​ന്ന ര​ക്ത​ത്തെ അ​ലി​യി​ച്ചു ക​ള​യു​ന്ന​തി​നു​ള്ള സു​ര​ക്ഷി​ത​വും മി​ക​വാ​ർ​ന്ന​തു​മാ​യ ഔ​ഷ​ധം സൂ​ക്ഷ്മ ജീ​വി​ക​ളി​ൽ​നി​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ പ​ദ്ധ​തി​ക്കാ​ണ് ധ​ന​സ​ഹാ​യം. ധ​മ​നി​ക​ളി​ൽ ചെ​റി​യ ര​ക്ത​ക്ക​ട്ട​ക​ൾ (thrombi) രൂ​പ​പ്പെ​ടു​ന്ന​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്കാ​ഘാ​തം എ​ന്നി​വ​യു​ടെ ചി​കി​ത്സ​യി​ൽ വ​ലി​യ മു​ന്ന​റ്റം കൈ​വ​രി​ക്കാ​ൻ ഈ ​ഗ​വേ​ഷ​ണ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​ടെ​ക്നോ​ള​ജി/​മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​റും സ​ർ​വ​ക​ലാ​ശാ​ല പ്രോ-​വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ​ദ്ധ​തി​യാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്.

Related posts

നാമനിര്‍ദേശ പത്രിക സമര്‍പ്പണം; ഒരു സമയം മൂന്ന് പേര്‍ മാത്രം…………

Aswathi Kottiyoor

ആ​റ​ളം ഫാം -​വി​യ​റ്റ്നാം പ്ര​ദേ​ശ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ക​ക്കു​വ പു​ഴ​യ്ക്ക് കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം ഇ​നി​യും ന​ട​പ്പാ​യി​ല്ല

Aswathi Kottiyoor

ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ലാ​പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox