23.5 C
Iritty, IN
November 22, 2024
  • Home
  • Wayanad
  • വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം; സാധനങ്ങൾ അടിച്ചുതകർത്തു, സംഘർഷം
Wayanad

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം; സാധനങ്ങൾ അടിച്ചുതകർത്തു, സംഘർഷം

വയനാട്: ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി എം പി ഇടപെടുന്നില്ലെന്ന് ആരോപിച്ച് കൽപ്പറ്റയിൽ എസ് എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയുടെ ഓഫീസിലേയ്ക്ക് പ്രവർത്തകർ തള്ളിക്കയറി സാധനങ്ങൾ അടിച്ചുത‌കർത്തു. പിന്നാലെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി. വനിതാ അംഗങ്ങൾ ഉൾപ്പടെ അൻപതോളം എസ് എഫ് ഐ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തിരുന്നു.
ബഫർ സോൺ വിഷയത്തിൽ വയനാട് എം പി ഒരു വിരുന്നുകാരനായി മാറി. വിഷയത്തിൽ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും കത്തെഴുതുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്തത് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു എസ് എഫ് ഐ മാർച്ച്. കൽപ്പറ്റ നഗരത്തിലൂടെ മാർച്ച് നടത്തിയതിന് ശേഷം സിവിൽ സ്റ്റേഷനിലുള്ള രാഹുലിന്റെ ഓഫീസിലേയ്ക്ക് തള്ളിക്കയറുകയായിരുന്നു. തുടക്കത്തിൽ പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവർത്തകർ ഓഫീസിന്റെ ഷട്ടറുകൾ കേടുപാടുകൾ വരുത്തുകയും, ജനൽച്ചില്ലുകൾ തകർക്കുകയും സ്റ്റാഫിനെ മർദിച്ചെന്നും സംഭവത്തെത്തുടർന്ന് കോൺഗ്രസ് ആരോപിച്ചു.

പിന്നാലെ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഓഫീസിന് മുന്നിൽ തമ്പടിച്ചു. പിന്നാലെ ആക്രമണത്തിന് പിന്നിൽ ഒത്താശയാണെന്ന് കോൺഗ്രസ് ആരോപിച്ചു. മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധിക്കുകയാണ്. എസ് എഫ് ഐ പ്രവർത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ പരാതി നൽകാൻ മുഖ്യമന്ത്രിയ്ക്കാണ് അവകാശമെന്നും അതിനാൽ തന്നെ രാഹുൽ ഗാന്ധി മുഖ്യമന്ത്രിയിക്ക് കത്തയച്ചുവെന്നും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു. സംഭവത്തിൽ യച്ചൂരി നിലപാട് വ്യക്തമാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.

അക്രമത്തിൽ എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വാഹനം ഉൾപ്പടെ തടഞ്ഞതിനാൽ സാധിച്ചില്ല. കൂടുതൽ പ്രവർത്തകർ സംഭവ സ്ഥലത്തേക്ക് എത്തി. വനിതാ പൊലീസ് അടക്കം കൂടുതൽ പൊലീസുകാരെയും സംഭവസ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.

Related posts

ചുരത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം വീഴ്ചയിലെ പരിക്കുകളെന്ന് പോലീസ്

Aswathi Kottiyoor

വാഹന ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor

വ​യ​നാ​ട്ടി​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox