24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ
Iritty

കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ

ഇരിട്ടി: ഇന്ത്യയിൽ സമ്പന്നരുടെ വരുമാനവും ആസ്തിയും വൻ തോതിൽ വർധിക്കുകയും രാജ്യത്തെ ഭൂരിപക്ഷം വരുന്ന കൃഷിക്കാരുടെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരമായി വളർന്നു കൊണ്ടിരിക്കുകയുമാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് ജോയി കൊന്നക്കൽ പറഞ്ഞു. കേരള കോൺഗ്രസ്‌ (എം) പേരാവൂർ നിയോജക മണ്ഡലം ഭാരവാഹികളുടെ സ്ഥാനോഹരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുള്ള പ്രകൃതിക്ഷോഭങ്ങൾ, വന്യമൃഗശല്യം, വളം വിലവർദ്ധനവ്, കാർഷിക വിളകളുടെ വിലതകർച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ട് കൃഷിക്കാർ കടുത്ത പ്രതിസന്ധിയിലാണ്.
ഉല്പാദന ചെലവും അതിൻറെ പകുതിയും ചേർത്ത് താങ്ങുവില എന്ന കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം നടപ്പിലാക്കണം. രാജ്യത്തെ കൃഷിക്കാർക്ക് ഗുണകരമായ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ കേന്ദ്ര സർക്കാർ പ്രത്യേക ബഡ്ജറ്റ് അവതരിപ്പിക്കാൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിപിൻ തോമസ്‌ അധ്യക്ഷത വഹിച്ചു. സജികുറ്റ്യാനിമറ്റം, അഡ്വ. മാത്യു കുന്നപ്പള്ളി, അൽഫോൻസ് കളപ്പുര, തോമസ്‌ മാലത്ത്, ജോസ് മാപ്പിളപറമ്പിൽ , സി. എം. ജോർജ്, അഡ്വ. ജോസ് കിഴക്കെപാടവത്ത്, ജോർജ് ഒരത്തേൽ, അപ്പച്ചൻ ആനിതോട്ടം, സന്തോഷ് കിഴക്കേപടവത്ത് എന്നിവർ സംസാരിച്ചു.

Related posts

എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Aswathi Kottiyoor

കാട്ടാന ആക്രമണത്തിൽ മരണപ്പെട്ട വാസുവിന്റെ വീട് വെൽഫെയർ പാർട്ടി സന്ദർശിച്ചു

Aswathi Kottiyoor

ആയില്യം പൂജയും സർപ്പബലിയും

Aswathi Kottiyoor
WordPress Image Lightbox