26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • 71 ശതമാനം സ്ത്രീകളും സമൂഹമാധ്യമങ്ങളിൽ സജീവം
kannur

71 ശതമാനം സ്ത്രീകളും സമൂഹമാധ്യമങ്ങളിൽ സജീവം

പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ 50 ശതമാനത്തോളം സ്ത്രീകൾ. തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലെ വർധന സ്ത്രീപുരോഗതിയിലേക്കുള്ള സൂചനയായാണ്‌ കാണുന്നത്‌. 71 ശതമാനം സ്ത്രീകളും ഫേസ്ബുക്ക്, വാട്ട്‌സാപ്‌ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണ്. കൃത്യമായ അറിവില്ലാതെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന്റെ പ്രശ്‌നങ്ങളുമുണ്ട്‌. അതിനാൽ ഇന്റർനെറ്റിന്റെ ദോഷവശങ്ങളെക്കുറിച്ച് മുതിർന്നവരെയും കുട്ടികളെയും പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരിക്കും.
പഞ്ചായത്തിലെ 17 സ്‌ത്രീകൾ വീട്ടിൽനിന്നുതന്നെ വരുമാനം കണ്ടെത്തുന്ന ജോലി ചെയ്യുന്നു. തയ്യൽ, കോഴി വളർത്തൽ, മൃഗപരിപാലനം, ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കി വിൽക്കൽ തുടങ്ങിയവയാണ് പ്രധാനമായും ഇതിനായുള്ള മാർഗങ്ങൾ.
വ്യായാമക്കുറവ്, ജീവിതശൈലി, ജോലിഭാരം, ആരോഗ്യത്തിന്‌ വേണ്ടത്ര പ്രാധാന്യം നൽകാതിരിക്കൽ, തെറ്റായ ഭക്ഷണക്രമം തുടങ്ങിയവമൂലം സ്ത്രീകളിൽ രോഗങ്ങൾ ഏറുന്നു. ഗർഭാശയ, മൂത്രാശയ, അസ്ഥിസംബന്ധ രോഗങ്ങളാണ് ഏറെയും. പഞ്ചായത്തിലെ 83 അർബുദ ബാധിതരിൽ 51 ഉം സ്ത്രീകളാണ്. അതിനാൽ അർബുദം നേരത്തെ കണ്ടെത്താനുള്ള ക്യാമ്പുകളും ബോധവൽക്കരണവും പഞ്ചായത്ത് നടത്തും.
10 ശതമാനം പേർ ജീവിത ശൈലീരോഗങ്ങൾക്ക് ചികിത്സ തേടുന്നു. ആർത്തവ സമയത്ത് 69 ശതമാനം പേരും സാനിറ്ററി പാഡ് ഉപയോഗിക്കുന്നുണ്ട്. സാനിറ്ററി പാഡ് പ്രകൃതിക്ക് ദോഷം ചെയ്യുന്നതിനാൽ മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് പഞ്ചായത്ത് ആലോചിക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ച് ധാരണ ഇല്ലാതെ വിവാഹം കഴിച്ചവരാണ് 64 ശതമാനം പേരും. വ്യക്തമായ ബോധമില്ലായ്മ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് പരിഹാരമായി പ്രീ മാരിറ്റൽ കൗൺസലിങ്‌ നടത്തും.
ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും പരിചരിക്കേണ്ടത് സ്ത്രീകളുടെമാത്രം ചുമതലയായാണ് പലരും കാണുന്നത്. അതിനാൽ ഇവർക്ക് വീടുകളിൽനിന്ന് പുറത്തുപോകാൻ കഴിയുന്നില്ല. 80 ശതമാനം വീടുകളിലും സ്ത്രീകളേ വീട്ടുജോലി ചെയ്യുന്നുളളൂ. 35 ശതമാനം പേർ പുരുഷന്മാരിൽനിന്ന് തുറിച്ചുനോട്ടം, മോശമായ പദപ്രയോഗം എന്നിവ നേരിടുമ്പോൾ 24 ശതമാനം ഭർത്താവിൽനിന്നും 20 ശതമാനം ഭർതൃമാതാവിൽനിന്നും ശാരീരിക–- മാനസിക പീഡനം നേരിടുന്നു. ഇത് തടയാൻ അവകാശങ്ങളെയും നിയമസഹായങ്ങളെയും കുറിച്ച് ബോധവൽക്കരിക്കും. കുടുംബഭദ്രത നിലനിൽക്കാൻ സ്വയം താഴ്‌ന്നു കൊടുക്കണമെന്നാണ് 55 ശതമാനം സ്ത്രീകളുടെയും വിശ്വാസം.

Related posts

കണ്ണൂർ ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………….

Aswathi Kottiyoor

സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ചാ​ര​ണം നി​രീ​ക്ഷി​ക്കാ​ന്‍ വീ​ഡി​യോ സം​ഘ​ങ്ങ​ള്‍

Aswathi Kottiyoor

കോ​വി​ഡ്; നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്

Aswathi Kottiyoor
WordPress Image Lightbox