പേരാവൂർ: കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിൽ ഒൻപത് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.എ. രജീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം.എസ്. അമൽ, അമീർ ഫൈസൽ, കൊയിലോട്ര റഹീം, ജോയൽ ജോബ്, യൂനസ് മുരിങ്ങോടി, ഷഹീദ് പൂക്കോത്ത്, വി.പി. ഇസ്മയിൽ, കെ. ദിനേശൻ എന്നിവരേയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് തകർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ജൂബിലി ചാക്കോ, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് കെ.എം. ഗിരീഷ് കുമാർ, പേരാവൂർ മണ്ഡലം സെക്രട്ടറി വിജയൻ എന്നിവർക്കാണ് മർദനമേറ്റത്.
ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ടൗണിൽ പ്രകടനം നടത്തിയ ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിലാണ് ഇരുഭാഗത്തുനിന്നുമുള്ള അഞ്ചുപേർക്ക് മർദനമേറ്റത്.
previous post