23.6 C
Iritty, IN
November 21, 2024
  • Home
  • Kelakam
  • പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്
Kelakam

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

പേരാവൂർ: യൂത്ത് ലീഗ് പേരാവൂർ അസ്സംബ്ലി മണ്ഡലം നേതാവ് പൂക്കോത്ത് സിറാജിനെ മർദ്ദിച്ച കേസിൽ കണ്ടാലറിയാവുന്ന പത്ത് സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സിറാജ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധത്തിനിടയിൽ റോഡരികിൽ നിന്ന സിറാജിനെ സി പി ഐ എം പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. പോലീസാണ് സിറാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Related posts

ആറളം ഫാം സ്വദേശിയെ കേളകം വില്ലേജ് ഓഫീസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

വളയംചാലിലെ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കാരടി പറമ്പിൽ നാരായണി അമ്മ [ 76 ] നിര്യാതയായി

Aswathi Kottiyoor

കേളകത്ത് ഞാറ്റുവേല ചന്തയും കർഷക സഭയും ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox