24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
Iritty

കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

ഇരിട്ടി: ഇരിട്ടി – കൂട്ടുപുഴ റോഡില്‍ കുന്നോത്ത് കേളന്‍പീടികയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ബംഗളൂരുവിൽ നിന്നും ചുങ്കക്കുന്നിലേക്ക് വരികയായിരുന്ന കാറാണ് രാവിലെ 7 മണിയോടെ അപകടത്തില്‍പ്പെട്ടത്. ചുങ്കക്കുന്ന് സ്വദേശിയും കൊല്ലം സ്വദേശിയുമായ രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറിഞ്ഞ കാറിൽ നിന്നും ഓയിൽ റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി.

Related posts

മുൻ പായം പഞ്ചായത്ത് പ്രസിഡന്റ് ടി എം ജോസ് അന്തരിച്ചു

Aswathi Kottiyoor

വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..

Aswathi Kottiyoor

മട്ടന്നൂർ, ഇരിട്ടി മേഖലയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ സിനിമ മാക്കൊട്ടൻ 28 ന് റിലീസ്ചെയ്യും

Aswathi Kottiyoor
WordPress Image Lightbox