23.7 C
Iritty, IN
October 4, 2023
  • Home
  • Iritty
  • വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..
Iritty

വിരമിക്കുന്നഅധ്യാപകർക്ക് യാത്രയയപ്പ് നൽകി………..

ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും ദീർഘ കാലത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പി ടിഎയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രധമാധ്യാപിക എൻ. പ്രീത , ഹയർസെക്കണ്ടറി വിഭാഗം ഹിന്ദി അദ്ധ്യാപകൻ കെ.പി. കുഞ്ഞിനാരായണൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎയുടെ ഉപഹാരം പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ വിരമിക്കുന്ന അധ്യാപകർക്ക് കൈമാറി. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി.
സ്റ്റാഫ് സെക്രട്ടറി മാരായ പി. വി. ശശീന്ദ്രൻ , കെ. ബെൻസി രാജ് എന്നിവർ പൊന്നാട അണിയിച്ചു. സീനിയർ അധ്യാപകൻ എം. ബാബു
മുഖ്യ പ്രഭാഷണം നടത്തി. പിടിഎ , മദർ പി ടി എ എക്സി: കമ്മറ്റി അംഗങ്ങളായ അയൂബ് പൊയിലൻ, എം. വിജയൻ നമ്പ്യാർ ,അസീസ് പാലക്കി, പി.കെ. ഭാസ്ക്കരൻ, പി. വി. രഞ്ജിത്ത്, സജിന, ശാലിനി, റിൻസി ബായി, സൂര്യ വിനോദ്‌ , എം. പ്രദീപൻ, എൻ. പ്രീത, കെ.പി.കുഞ്ഞിനാരായണൻ എൻ.സുജേഷ് ബാബു എന്നിവർ സംസാരിച്ചു

Related posts

റേഷൻ കാർഡ് തരം തിരിവ് സർക്കാർ തിരുത്തണം; മണ്ഡലം മുസ്ലീം ലീഗ്.

നിയന്ത്രണങ്ങളിൽ ഇളവും വരുത്താതെ കുടക് ഭരണകൂടം; മാക്കൂട്ടം- ചുരം പാത വഴിയുള്ള ചരക്ക് ഗതാഗതവും നിലയ്ക്കുന്നു…………..

സ്വർണം വാങ്ങാൻ എത്തി ; 10 പവനുമായി മുങ്ങി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox