• Home
  • Iritty
  • ബഫർസോൺ: ഇന്ന് മലയോര ഹർത്താൽ. പ്രതിഷേധറാലി
Iritty

ബഫർസോൺ: ഇന്ന് മലയോര ഹർത്താൽ. പ്രതിഷേധറാലി

ഇരിട്ടി: സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീംകോടതി വിധിക്കെതിരെ സർവകക്ഷി കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന്. രാവിലെ 6 മുതൽ 4 വരെയാണ് ഹർത്താൽ. 5 ന് ഇരിട്ടി ടൗണിൽ കർഷക ജനത അണിനിരക്കുന്ന വൻ പ്രതിഷേധ റാലി നടക്കും. ആയിരങ്ങൾ റാലിയിൽ പങ്കെടുക്കും.
ഹർത്താൽ സമയം ആവശ്യ സർവീസുകൾ(പാൽ, പത്രം, ആശുപത്രി) അല്ലാതെ മറ്റെല്ലാ മേഖലകളും സഹകരിക്കണമെന്ന് ആറളം – കൊട്ടിയൂർ – ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർസോൺ വിരുദ്ധ സർവകക്ഷി കർമ സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ, വൈസ് ചെയർമാൻമാരായ ബിനോയി കുര്യൻ, മോൺ ആന്റണി മുതുകുന്നേൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവർ അദ്യർഥിച്ചു.
ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ആണ് ഹർത്താൽ.
റാലിക്ക് മലയോരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. നഗരത്തിൽ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാൻ സംഘാടക സമിതി ക്രമീകരണം ഏർപ്പെടുത്തി. റാലിക്കായി എടൂർ, കുന്നോത്ത് മേഖലകളിൽ നിന്ന് എത്തുന്നവർ ഇരിട്ടി പാലത്തിന് സമീപം(പായം പഞ്ചായത്തിൽ) ഇറങ്ങണം. ഇവരെ കൊണ്ടു വരുന്ന വാഹനങ്ങൾ കൂട്ടുപുഴ റോഡിൽ പാർക്ക് ചെയ്യണം. ഉളിക്കൽ വഴി വരുന്ന വാഹനങ്ങൾ പാലത്തിന് സമീപം കുരിശടിയിൽ ആളെ ഇറക്കിയ ശേഷം ഇരിട്ടി സെൻറ് ജോസഫ് പള്ളിമുറ്റത്ത് പാർക്ക് ചെയ്യണം. പേരാവൂർ മേഖലയിൽ നിന്ന് എത്തുന്ന വാഹനങ്ങൾ ഇരിട്ടി പാലത്തിന് ഇപ്പുറം ആളെ ഇറക്കിയ ശേഷം തിരിച്ചു പോയി പേരാവൂർ റോഡിൽ പാർക്ക് ചെയ്യണം.
ഇരിട്ടി പാലത്തിന് സമീപത്തു നിന്ന് 5 ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി ഇരിട്ടി പഴയ ബസ് സ്റ്റാന്റിന് സമീപം സമാപിക്കും. പ്രതിഷേധ പൊതുസമ്മേളനം തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പി. സന്തോഷ്കുമാർ എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, വിവിധ കക്ഷി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.

Related posts

വീടിൻ്റെ താക്കോൽദാനം 20 ന്

Aswathi Kottiyoor

വൃക്കരോഗികൾക്കായി ഗൂഗ്ൾ പേ ചലഞ്ച്; ആദ്യദിനം സമാഹരിച്ചത് ലക്ഷങ്ങൾ

Aswathi Kottiyoor

ഡെപ്യൂട്ടി കലക്ടർ കെ.കെ.ദിവാകരനെ കണ്ണൂർ എ ഡി എം.ആയി നിയമിച്ചു

Aswathi Kottiyoor
WordPress Image Lightbox