24 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • അനിൽ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി
Peravoor

അനിൽ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

പേരാവൂർ: ഞായറാഴ്ച ചിറ്റാരിപ്പറമ്പ് ചുണ്ടയിലുണ്ടായ കാറപകടത്തിൽ മരിച്ച പേരാവൂർ കെ.കെ.ബാർ ആൻഡ് രാജധാനി റസ്റ്റോറന്റ് മാനേജർ കെ.അനിൽ കുമാറിന് പേരാവൂരിലെ പൗരാവലി അന്ത്യാഞ്ജലിയർപ്പിച്ചു.പോസ്റ്റുമോർട്ടത്തിനു ശേഷം അനിലിന്റെ മൃതദേഹം കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെയും മക്കളെയും കാണിച്ച ശേഷം തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ പേരാവൂരിലെത്തിച്ച് റസ്റ്റോറന്റിന് സമീപം പൊതുദർശനത്തിന് വെച്ചു.

സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ജൂബിലി ചാക്കോ, വി.ഗീത, പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി നേതാക്കൾ, ചുമട്ട് തൊഴിലാളികൾ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ തുടങ്ങി വിവിധ മേഖലകളിലുള്ള നൂറുകണക്കിനാളുകൾ അന്തിമോപചാരമർപ്പിച്ചു.

തുടർന്ന്, കൊമ്മേരിയിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ശേഷം നാലരയോടെ മൃതദേഹം സംസ്‌കരിച്ചു. അനിൽ കുമാറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചായിരുന്നു അപകടം. സാരമായി പരിക്കേറ്റ ഭാര്യ പ്രവിഷ(34), മക്കളായ കൃഷ്‌ണേന്ദു(10), ദേവദർശ് (എട്ട് മാസം) എന്നിവർ കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിലാണ്.

Related posts

ഫര്‍ണിച്ചര്‍ ഷോപ്പില്‍ തീപ്പിടുത്തം

Aswathi Kottiyoor

ശക്തമായ കാറ്റിൽ മേൽക്കൂര തകർന്നു

Aswathi Kottiyoor

പേരാവൂര്‍ തെറ്റുവഴിയില്‍ കടകളില്‍ മോഷണം………..

Aswathi Kottiyoor
WordPress Image Lightbox