27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌.
kannur

കണ്ണൂരിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ജലപീരങ്കിയും ലാത്തിച്ചാര്‍ജുമായി പൊലീസ്‌.


കണ്ണൂർ∙ ജില്ലയിലെത്തിയ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ്, യുവമോർച്ച, മഹിളാമോർച്ച, യൂത്ത് ലീഗ് പ്രതിഷേധം. കണ്ണൂർ ഗസ്റ്റ് ഹൗസിനു മുന്നിൽ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ പൊലീസ് തടഞ്ഞു, ജലപീരങ്കി പ്രയോഗിച്ചു. ഉന്തും തള്ളുമുണ്ടായി.മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങിയയുടൻ കന്റോൺമെന്റ് റോഡിൽ വാഹന വ്യൂഹത്തിനു നേരെ ഒരു കെഎസ്‌യു പ്രവർത്തകന്റെ കരിങ്കൊടി. ഇയാളെ പൊലീസ് പിടികൂടി. ഇതേസമയത്ത് ഒരു സിപിഎം പ്രവർത്തകൻ ചെങ്കൊടിയുമായി ഓടിയെത്തി കെഎസ്‌യു പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചു. തളാപ്പിൽ യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും കരിങ്കൊടി പ്രതിഷേധം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. തളിപ്പറമ്പിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു സമീപത്ത് യൂത്ത് കോൺഗ്രസും യൂത്ത്‌ലീഗും പ്രതിഷേധിച്ചു. പൊലീസ് 2 തവണ ലാത്തിവീശി. നിലത്തു വീണ പ്രവർത്തകനു പൊലീസ് മർദനം.

∙ മുഖ്യമന്ത്രി താമസിക്കുന്ന പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പ് നഗരത്തിൽ യൂത്ത് ലീഗ് പ്രവര്‍ത്തകരും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തി. കണ്ണൂർ–തളിപ്പറമ്പ് ദേശീയപാതയിൽ നിന്നു വഴിമാറി, ധർമശാലയിൽ നിന്നു പറശ്ശിനിക്കടവ് റോഡിൽ കോൾമൊട്ട – മുയ്യം വഴി ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലൂടെയാണു തളിപ്പറമ്പ് കരിമ്പത്തെ പരിപാടിയുടെ വേദിയിലേക്ക് മുഖ്യമന്ത്രിയെത്തിയത്. തളിപ്പറമ്പ് ഭാഗത്ത് സംസ്ഥാന പാതയിൽ ഗതാഗതം ത‍ടഞ്ഞിരുന്നു.

9 മുതൽ 12 വരെ തളിപ്പറമ്പിൽ ഗതാഗതം നിരോധിച്ചു. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്. ഉത്തര മേഖല ഡിഐജി രാഹുൽ ആർ.നായർ സുരക്ഷയ്ക്കു മേൽനോട്ടം വഹിക്കും. സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുടെ നേതൃത്വത്തിൽ 5 ഡിവൈഎസ് പിമാർ, 15 ഇൻസ്പെക്ടർമാർ, 45 എസ്ഐമാർ എന്നിവർ നേതൃത്വം നൽകും.

Related posts

മലയോര ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ചാണോക്കുണ്ട് പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 765 പേര്‍ക്ക് കൂടി കൊവിഡ്; 742 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മുച്ചക്ര വാഹന വിതരണവും ശ്രവണസഹായി വിതരണവും

Aswathi Kottiyoor
WordPress Image Lightbox