25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ സ​ഭ​ക​ൾ ചേ​ര​ണം: മ​ന്ത്രി
kannur

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ തൊ​ഴി​ൽ സ​ഭ​ക​ൾ ചേ​ര​ണം: മ​ന്ത്രി

ക​ണ്ണൂ​ർ: തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ഓ​രോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ൽ സ​ഭ​ക​ൾ ചേ​ര​ണ​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റും മ​യ്യി​ൽ ഐ​ടി​എം കോ​ള​ജും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ല​ക്ഷ്യ 2022’ മെ​ഗാ ജോ​ബ് ഫെ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​ഴ​യ​തു​പോ​ലെ ഇ​പ്പോ​ൾ ആ​ളു​ക​ൾ എ​ത്തു​ന്നി​ല്ല.

കാ​ര​ണം, കേ​ര​ള​ത്തി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​ച്ച​തോ​ടെ ജ​ന​ങ്ങ​ളു​ടെ പ​രാ​തി കു​റ​ഞ്ഞി​രി​ക്കു​ന്നു. ഇ​നി ഗ്രാ​മ​സ​ഭ​ക​ൾ​ക്ക് പു​റ​മെ തൊ​ഴി​ൽ സ​ഭ​ക​ൾ ചേ​ര​ണം. ഇ​തി​ലൂ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും മാ​ർ​ഗ​നി​ർ​ദ്ദേ​ശം ന​ൽ​കാ​നും സാ​ധി​ക്കും. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലും ആ​യി​ര​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് എ​ന്ന നി​ല​യി​ൽ ജോ​ലി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ള​ജി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

ജില്ലയില്‍ ഇന്ന് 1370 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

രാജ്യാന്തര ചരക്കുനീക്കവും വമ്പൻ വിമാന സർവീസും ഈ മാസം

Aswathi Kottiyoor

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു………

Aswathi Kottiyoor
WordPress Image Lightbox