25.7 C
Iritty, IN
October 18, 2024
  • Home
  • Iritty
  • പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി
Iritty

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടി

ഇരിട്ടി : പായം ഗ്രാമിക ചാരിറ്റബിള്‍ സൊസൈറ്റിയും പായം കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് മഴക്കാലത്തെ പകര്‍ച്ചവ്യാധികള്‍ തടയാന്‍ ബോധവത്കരണ പരിപാടിയുമായി രംഗത്തെത്തിയത്.പായം കാടമുണ്ട പ്രദേശങ്ങളിലെ വീടുകളില്‍ ഗ്രാമിക ചാരിറ്റബിള്‍ സൊസൈറ്റി അംഗങ്ങളും ആരോഗ്യ പ്രവര്‍ത്തകരും കയറി മഴക്കാല രോഗങ്ങളും പരിഹാര മാര്‍ഗങ്ങളും ,വീടും പരിസരവും ശൂചീകരിക്കേണ്ടതിനെകുറിച്ചും ബോധവത്കരണം നടത്തി.പായം പഞ്ചായത്ത് അംഗം എം പങ്കജാക്ഷി ഉദ്ഘാടനം ചെയ്തു.ഗ്രാമിക പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള,കെ രതീഷ്,പ്രഭാകരന്‍ നാമത്ത്,ആര്‍ കൃഷ്ണന്‍ മാസ്റ്റര്‍,കെ ടി കോമള തുടങ്ങിയവര്‍ സംസാരിച്ചു

Related posts

തുളസീ വനം സമർപ്പിച്ചു.

Aswathi Kottiyoor

പഴശ്ശി പദ്ധതി സ്ഥലം വിട്ടുനൽകാൻ തീരുമാനം – ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു………..

Aswathi Kottiyoor

യുവതി കിണറ്റില്‍ വീണു മരിച്ചു

Aswathi Kottiyoor
WordPress Image Lightbox