23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • പഴശ്ശി പദ്ധതി സ്ഥലം വിട്ടുനൽകാൻ തീരുമാനം – ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു………..
Iritty

പഴശ്ശി പദ്ധതി സ്ഥലം വിട്ടുനൽകാൻ തീരുമാനം – ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് പരിഹാരമാകുന്നു………..

ഇരിട്ടി: ഒരു വർഷം മുൻപ് ഇരിട്ടി നഗരസഭ നൽകിയ അപേക്ഷയിൽ കിണർ നിർമ്മാണത്തിനായി പഴശ്ശി ജലസേചന പദ്ധതിയുടെ സ്ഥലം വിട്ടു നല്കാൻ തീരുമാനമായതോടെ ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. ആസ്പത്രിയിലേക്ക് ജലം എത്തിക്കുന്നതിന് പുതിയ കിണർ കുഴിക്കുന്നതിനാണ് പഴശ്ശി ജലസേചന വിഭാഗത്തിന്റെ നേരംപോക്ക് വയലിലെ സ്ഥലം വിട്ടു നൽകുക.
കഴിഞ്ഞ ദിവസം നടന്ന ആസ്പത്രി വികസന സമിതി യോഗത്തിൽ ജലക്ഷാമം മൂലം ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുന്നത് ചർച്ചയായിരുന്നു. എം എൽ എ സണ്ണിജോസഫും നഗരസഭാ ചെയർപേഴ്‌സണൻ കെ. ശ്രീലതയും പ്രശ്്‌നം യോഗത്തിൽ വിശദീകരിച്ചു. എം എ ൽ എ ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തി. മുഖ്യമന്ത്രിയുടെ സാന്ത്വനം ജനസമ്പർക്ക പരിപാടിയിലും നഗരസഭാ ചെയർപേഴ്‌സൺ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിലും വിഷയം പെടുത്തി. അദാലത്തിൽ ഹാജരായ ജലസേചന വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് അപേക്ഷയിന്മേൽ അടിയന്തര നടപടിക്ക് നിർദേശം നൽകി. നിലവിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വെള്ളം ലഭ്യമാക്കുന്നത് അഗ്നി രക്ഷാ നിലയത്തിന് സമീപത്തുള്ള പഴയ ആശുപത്രിയുടെ കിണറിൽ നിന്നും പാലത്തിനു സമീപമുള്ള ജല അതോറിറ്റിയുടെ കിണറിൽ നിന്നുമാണ് . ഇതിൽ നിന്നും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്ഥയാണ് .
ആസ്പത്രിയിൽ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ജലം ശേഖരിച്ച് വെക്കാൻ സ്‌റ്റോറേജ് സംവിധാനം ഇവിടെ ഇല്ല. ജലക്ഷാമം മൂലം ഡയാലിസിസ് യൂണിറ്റ് ഒരു ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുക്കുന്നത്. വെള്ള ത്തിന്റെ ലഭ്യത ഉറപ്പാക്കിയാൽ ഇപ്പോൾ ആസ്പത്രിയിൽ നിന്നും ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം രണ്ടിരട്ടിയായി വർധിപ്പിക്കാൻ കഴിയും. ഡയാലിസിസിന് അവസരം കാത്തു കഴിയുന്ന മലയോരത്തെ നൂറുകണക്കിന് വ്യക്ക രോഗികൾക്ക് ഇത് ഏറെ ആശ്വസകരമാകും.
നേരം പോക്ക് റോഡിൽപഴശ്ശി പദ്ധതി പ്രദേശത്തിന്റെ അധീനതയിലുള്ള പത്ത് സെന്റ് സ്ഥലം ലഭ്യമാക്കുന്നതിന് നേരത്തെ അപേക്ഷയും സർക്കാറിൽ നിന്ന് 20 ലക്ഷം രൂപയും, നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും ആറു ലക്ഷം രൂപയും നേരത്തെ മാറ്റി വെച്ചിരുന്നു. സ്ഥലം വിട്ടുനൽകാൻ തീരുമാനമായതോടെ ഉടൻ സ്ഥലം ലഭ്യമാകുമെനാണ് പ്രതീക്ഷിക്കുന്നത് .

Related posts

ഗതാഗതം നിരോധിച്ച് കാക്കയങ്ങാട് ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി പുനരാരംഭിച്ചു……..

സി.പി.എം. ജനകീയ പ്രതിരോധ ജാഥക്ക് സ്വീകരണം 23ന്

𝓐𝓷𝓾 𝓴 𝓳

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പി ടി എ ഭാരവാഹികൾ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox