27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള: 165 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു
kannur

വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള: 165 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു

ക​ണ്ണൂ​ർ: ജി​ല്ലാ ലീ​ഡ് ബാ​ങ്ക് സം​ഘ​ടി​പ്പി​ച്ച വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള​യി​ൽ 165 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു. 3400 വാ​യ്പ​ക​ളി​ലാ​യാ​ണ് ഈ ​തു​ക ബാ​ങ്കു​ക​ൾ അ​നു​വ​ദി​ച്ച​ത്. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് വ​കു​പ്പ് നി​ർ​ദ്ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മേ​ള ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബാ​ങ്കു​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ന​ട​ത്തി​യ മേ​ള​യി​ൽ ജി​ല്ല​യി​ലെ ദേ​ശ​സാ​ൽ​കൃ​ത -സ്വ​കാ​ര്യ-​ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്കു​ക​ൾ, ഗ്രാ​മീ​ണ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ 20 ഓ​ളം സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്. വി​വി​ധ വാ​യ്പ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​റി​യാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും വാ​യ്പാ സ​മ്മ​ത പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. ചേം​ബ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ന​റ ബാ​ങ്ക് എ​ജി​എം എ.​യു. രാ​ജേ​ഷ്, ന​ബാ​ർ​ഡ് ഡി​ഡി​എം ജി​ഷി മോ​ൻ, കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് ജി​എം ഇ​ന്ദു​ശ്രീ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​ഒ. ഗം​ഗാ​ധ​ര​ൻ, ഫെ​ഡ​റ​ൽ ബാ​ങ്ക് റീ​ജി​യ​ണ​ൽ ഹെ​ഡ് കെ.​ടി. ജ​യ​ച​ന്ദ്ര​ൻ, ഡോ. ​പി. ജ​യ​രാ​ജ​ൻ, ഷി​ബു, കെ.​പി. ര​വീ​ന്ദ്ര​ൻ, കെ.​സു​ജി​ത്ത് ബാ​ബു, ടി.​കെ. ര​മേ​ഷ്, ജി​ല്ല​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ലെ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ർ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ബാരാപ്പോളിന് മാവോയിസ്റ്റ് ഭീഷണി ജീവനക്കാർക്ക് ഉന്നത കേന്ദ്രങ്ങളിൽ നിന്നും ജാഗ്രതാ നിർദ്ദേശം

Aswathi Kottiyoor

എയ്ഡഡ് ഹയർ സെക്കൻ്ററി ടീച്ചേഴ്സ് അസോസിയേഷൻ സ്വാഗത സംഘ രൂപീകരണ യോഗം

Aswathi Kottiyoor

സൗജന്യ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox