26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഹജ്ജ് കര്‍മ്മം; ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും*
Kerala

ഹജ്ജ് കര്‍മ്മം; ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം ശനിയാഴ്ച പുറപ്പെടും*


ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ഥാടകരുമായി ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം 377 യാത്രക്കാരുമായി ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ്കാര്യ മന്ത്രി വി അബ്ദുറഹ്മാന്‍ ഫ്‌ളാഗ് ഓഫ് നടത്തും.
കേരളത്തില്‍നിന്നുള്ള 5758 (പുരുഷന്മാര്‍ 2056, സ്ത്രീകള്‍ 3702) തീര്‍ഥാടകര്‍ക്കുപുറമെ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്‍ഡമാന്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍നിന്നുള്ള 1989 തീര്‍ഥാടകരും കൊച്ചിയില്‍നിന്നാണ് യാത്രയാകുന്നത്.
ജൂണ്‍ നാലുമുതല്‍ 16 വരെ സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചാര്‍ട്ടര്‍ ചെയ്ത 20 വിമാനങ്ങളിലായാണ് തീര്‍ഥാടകരുടെ യാത്ര. ഓരോ വിമാനത്തിലും 377 തീര്‍ഥാടകരുണ്ടാകും. ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ വ്യാഴം രാവിലെ 8.30ന് ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യും.
ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിപുലമായ സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വളന്റിയര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഹജ്ജ് സെല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഇതിനകം ക്യാമ്പില്‍ എത്തി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അറിയിച്ചു.

Related posts

സര്‍ക്കാരിനെ ജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തി; ജനപക്ഷത്ത്‌ നിൽക്കണം: മുഖ്യമന്ത്രി.

Aswathi Kottiyoor

പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഉ​യ​ർ​ന്ന നി​ര​ക്കി​ൽ വൈ​ദ്യു​തി വാ​ങ്ങി: മ​ന്ത്രി

Aswathi Kottiyoor

രാ​ജ്യ​ത്ത് 21,880 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: ചി​കി​ത്സ​യി​ൽ 1.49 ല​ക്ഷം

Aswathi Kottiyoor
WordPress Image Lightbox