• Home
  • Kerala
  • ബുധനാഴ്ച പ്ര​വേ​ശ​നോ​ത്സ​വം; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രുന്നുകൾ
Kerala

ബുധനാഴ്ച പ്ര​വേ​ശ​നോ​ത്സ​വം; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രുന്നുകൾ

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന് ബുധനാഴ്ച തു​ട​ക്ക​മാ​കു​ന്പോ​ൾ ഒ​ന്നാം ക്ലാ​സി​ലേ​ക്ക് എ​ത്തു​ന്ന​ത് നാ​ലു​ല​ക്ഷ​ത്തോ​ളം കു​രു​ന്നു​ക​ൾ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​തി​തീ​വ്ര​ത പി​ന്നി​ട്ട​ശേ​ഷ​മു​ള്ള ആ​ദ്യ അ​ധ്യ​യ​ന​വ​ർ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മാ​ണ്.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ന്നു രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ഒ​ന്നു മു​ത​ൽ പ്ല​സ് ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 42.9 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും 1.8 ല​ക്ഷം അ​ധ്യാ​പ​ക​രു​മാ​ണ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഒ​ന്നാം ഭാ​ഗം പാ​ഠ​പു​സ്ത​ക​ങ്ങ​ളും കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ളും എ​ത്തി​ച്ചി​ട്ടു​ള്ള​താ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു. സ്കൂ​ളി​ന് മു​ന്നി​ൽ പോ​ലീ​സ് സ​ഹാ​യം ഉ​ണ്ടാ​കും. സ്കൂ​ളി​ന് സ​മീ​പം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ, ട്രാ​ഫി​ക് മു​ന്ന​റി​യി​പ്പു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ല്കി​യി​ട്ടു​ണ്ട്.

Related posts

മഴ ശക്തമായി, ഇടിമിന്നലിനും കാറ്റിനും സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

ഓൺലൈൻ ലോട്ടറി തട്ടിപ്പ്‌ ; വീട്ടമ്മയെ കബളിപ്പിച്ച്‌ 1.12 കോടി
തട്ടിയ പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

3000 കെഎസ്‌ആർടിസി സിഎൻജിയിലേക്ക്‌

Aswathi Kottiyoor
WordPress Image Lightbox