കേളകം: പോലീസ് സ്റ്റേഷന് സമീപം മെയിൻ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് 2 ദിവസമായിട്ടും തിരിഞ്ഞ് നോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് വിളിച്ചറിയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് റോഡ് സൈഡിലെ മണ്ണടക്കം ചെളി റോഡിലേക്ക് ഒഴുകി ബൈക്ക് യാത്രികർക്കുൾപ്പെടെ വൻ അപകട സാധ്യതയാണ്. കേളകം ടൗണിലെ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. ഉടൻ പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം
previous post
next post