28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കുടി വെള്ളം പാഴ്ആയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ
Kelakam

കുടി വെള്ളം പാഴ്ആയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ

കേളകം: പോലീസ് സ്റ്റേഷന് സമീപം മെയിൻ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് 2 ദിവസമായിട്ടും തിരിഞ്ഞ് നോക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് വിളിച്ചറിയിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് റോഡ്‌ സൈഡിലെ മണ്ണടക്കം ചെളി റോഡിലേക്ക് ഒഴുകി ബൈക്ക് യാത്രികർക്കുൾപ്പെടെ വൻ അപകട സാധ്യതയാണ്. കേളകം ടൗണിലെ സ്ഥാപനങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. ഉടൻ പൊട്ടിയ പൈപ്പ് ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം

Related posts

കേളകം പഞ്ചായത്ത് തല ജാഗ്രതാ സമിതി രൂപീകരണം നടന്നു

Aswathi Kottiyoor

മലയോര മേഖലയിലെ കഞ്ചാവ് മൊത്ത വിതരണകാരനെ പേരാവൂർ എക്‌സൈസ് സാഹസീകമായി പിടികൂടി

Aswathi Kottiyoor

ഇന്ധന വില വര്‍ധന :കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രതിഷേധ ധര്‍ണ നടത്തി.

Aswathi Kottiyoor
WordPress Image Lightbox