27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര; പ​ഴ​യ പാ​സ് ജൂ​ണ്‍ 30 വ​രെ
kannur

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ബ​സ് യാ​ത്ര; പ​ഴ​യ പാ​സ് ജൂ​ണ്‍ 30 വ​രെ

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ്വ​കാ​ര്യ ബ​സ് യാ​ത്ര ക​ണ്‍​സെ​ഷ​ന്‍ പാ​സി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി. ജി​ല്ലാ​ത​ല സ്റ്റു​ഡ​ന്‍റ് ട്രാ​വ​ല്‍ ഫെ​സി​ലി​റ്റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പാ​സി​ന്‍റെ കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ നീ​ട്ടാ​നാണ് തീ​രു​മാ​ന​മാ​യ​ത്. പാ​സ് ന​ല്‍​കി യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ടു​ള്ള ബ​സ് ജീ​വ​ന​ക്കാ​രു​ടെ സ്വീ​കാ​ര്യ​മ​ല്ലാ​ത്ത പെ​രു​മാ​റ്റ രീ​തി​യി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കും.

കൂ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണം. റോ​ഡി​ല്‍ വ​ച്ച് മ​റ്റ് യാ​ത്രക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ പെ​രു​മാ​റ​രു​ത്. ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും മോ​ശ​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കാം. പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ ഈ ​പ​രാ​തി സ്ഥാ​പ​നത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള പോ​ലീ​സ് അ​ധി​കാ​രി​ക​ള്‍​ക്കോ, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യ്ക്കോ കൈ​മാ​റ​ണം. ക്ലാ​സ് തു​ട​ങ്ങു​ന്ന ആ​ദ്യ ദി​വ​സം കു​ട്ടി​ക​ള്‍​ക്കാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ഓ​ണ്‍​ലൈ​നാ​യി വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ അ​ധ്യ​ക്ഷ​നാ​യിരു​ന്നു. ആ​ര്‍​ടി​ഒ ഇ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഡി​ഡി​ഇ ഓ​ഫീ​സ്, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, ബ​സു​ട​മു​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍, പാ​ര​ല​ല്‍ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍ തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ച്ചു.

Related posts

കോ​വി​ഡ് അ​തി​ജീ​വ​ന​ത്തി​ന് കൈ​ത്താ​ങ്ങു​മാ​യി മാ​സ്

Aswathi Kottiyoor

കോ​വി​ഡ് ഇ​ത​ര പ​ക​ര്‍​ച്ചവ്യാ​ധി​ക​ൾ; ജാ​ഗ്ര​ത വേ​ണമെന്ന് ഡി​ഡി​എം​എ

Aswathi Kottiyoor

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.

Aswathi Kottiyoor
WordPress Image Lightbox