• Home
  • Kerala
  • ജൂണ്‍ ഒന്ന് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത മുന്നറിയിപ്പ്
Kerala

ജൂണ്‍ ഒന്ന് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴ; ജാഗ്രത മുന്നറിയിപ്പ്

ശനിയാഴ്ച മുതല്‍ ജൂണ്‍ ഒന്ന് വരെ കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്ത് നിന്ന് മേയ് 29 മുതല്‍ 30 വരെയുള്ള തീയതികളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ല. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ 29 മുതല്‍ 30 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നലില്‍ ജനങ്ങള്‍ കര്‍ശനമായി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Related posts

തൊഴിലുറപ്പു പദ്ധതി ; കൂലി വർധനയിലും കേരളത്തോട്‌ അവഗണന ; ബിജെപി ഭരിക്കുന്ന ഹരിയാനയ്‌ക്ക്‌ മുന്തിയ പരിഗണന

Aswathi Kottiyoor

തദ്ദേശ തിരഞ്ഞെടുപ്പ് – ചെലവ് കണക്ക് നൽകാത്ത 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് പ്രസിദ്ധികരിച്ചു

Aswathi Kottiyoor

പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും

Aswathi Kottiyoor
WordPress Image Lightbox