24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വൃക്ഷസമൃദ്ധി സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ
Kerala

വൃക്ഷസമൃദ്ധി സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ

സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വനത്തിന് പുറത്ത് വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന ജോലി ഇനിമുതൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്. അടുത്ത മൂന്നുവർഷം ഈ ചുമതല നൽകും.

തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വനംവകുപ്പ് ആരംഭിക്കുന്ന ‘വൃക്ഷസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി നാട്ടിൻപുറങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന ജോലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകുക.

ഫലവൃക്ഷത്തൈകളും ഓരോ പ്രദേശത്ത് അനുയോജ്യമായ മറ്റ് വൃക്ഷത്തൈകളുമാണ് നട്ടുപിടിപ്പിക്കുക. സാമൂഹിക വനവത്കരണ ഭാഗമായി നേരത്തെ നട്ടുപിടിപ്പിച്ച യൂക്കാലി മരങ്ങളും അക്കേഷ്യയും വെട്ടിമാറ്റും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് കണ്ണൂരിൽ നടക്കും. പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെത്തുമെന്നാണ് പ്രതീക്ഷയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.

ജൂൺ അഞ്ചിന് സന്നദ്ധസംഘടനകളും സാംസ്കാരിക സംഘടനകളും വിദ്യാർഥികളുമെല്ലാം വൃക്ഷത്തൈകൾ നടുമെങ്കിലും തുടർപരിചരണമില്ലാതെ മിക്കതും നശിച്ചുപോകുകയാണ്. വൃക്ഷത്തൈ നട്ടാൽ രണ്ട് വേനലിലെങ്കിലും വെള്ളം നനച്ച് സംരക്ഷിക്കണം. കന്നുകാലികൾ നശിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. ഈ ജോലിയാണ് തൊഴിലുറപ്പ് തൊഴിലാളികളെ ഏൽപ്പിക്കുന്നത്.

കണ്ണൂർ ജില്ലയിലെ 54 പഞ്ചായത്തുകൾ വനംവകുപ്പുമായി യോജിച്ച് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കാൻ തയ്യാറായിട്ടുണ്ട്. ചെറുതാഴം ഗ്രാമപ്പഞ്ചായത്തിലെ അൻപതേക്കറോളം സ്ഥലത്തെ അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റി ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് പ്രസിഡന്റ് എം. ശ്രീധരൻ പറഞ്ഞു.

Related posts

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: 52 കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക്

Aswathi Kottiyoor

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​സോ​മ​നാ​ഥ് അ​ന്ത​രി​ച്ചു

Aswathi Kottiyoor

മാങ്ങ പറിക്കുന്നതിനിടെ യുവാവ് മാവിൽ നിന്നും വീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox