23.9 C
Iritty, IN
July 2, 2024
  • Home
  • kannur
  • കൈ​പൊ​ള്ളും സ്കൂ​ൾ വി​പ​ണി
kannur

കൈ​പൊ​ള്ളും സ്കൂ​ൾ വി​പ​ണി

ക​ണ്ണൂ​ർ: കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞ് സാ​ധാ​ര​ണ രീ​തി​യി​ൽ പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​മാ​ത്രം ബാ​ക്കിനി​ൽ​ക്കെ സ​ജീ​വ​മാ​യി സ്കൂ​ൾ വി​പ​ണി​യും. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം ന​ഷ്ട​മാ​യ വി​പ​ണി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ. എ​ന്നാ​ൽ, സ്‌​കൂ​ള്‍ വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം പി​ടി​മു​റു​ക്കി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കു​മെ​ങ്കി​ലും നോ​ട്ടുബുക്കുകളും മ​റ്റ് അ​നു​ബ​ന്ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങാ​ൻ ഇ​ത്ത​വ​ണ ചെ​ല​വേ​റും. നോ​ട്ടുബുക്കുകളിൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഡി​മാ​ൻ​ഡു​ള്ള ക്ലാ​സ്‌​മേ​റ്റ്‌​സ് ബ്രാൻഡിന് 200 പേ​ജി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം വാ​ങ്ങി​യ​തി​നേ​ക്കാ​ള്‍ അ​ഞ്ച് രൂ​പ​യാ​ണ് അ​ധി​കം ന​ല്‍​കേ​ണ്ട​ത്. നി​ല​വി​ല്‍ 47 രൂ​പയ്​ക്ക് ല​ഭി​ച്ചി​രു​ന്ന ബുക്കിന് 52 രൂ​പ​യാ​ണ് വി​ല. സാ​ധാ​ര​ണ ട്രേ​ഡ് മാ​ര്‍​ക്കി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ നോ​ട്ട് ബു​ക്കു​ക​ൾ കുറഞ്ഞ വിലയ്ക്ക് വി​പ​ണി​യി​ല്‍ ല​ഭി​ക്കാ​റു​ണ്ടായിരുന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​യു​ടെ വി​ല​യും വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി സ്‌​കൂ​ള്‍ വി​പ​ണി സ​ജീ​വ​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടുത​ന്നെ ഇ​ത്ത​വ​ണ നേ​ര​ത്തെത​ന്നെ പ​ഠ​നസാ​മ​ഗ്രി​ക​ളും മ​റ്റും വി​പ​ണി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. പേ​ന, പെ​ന്‍​സി​ല്‍ എന്നിവയ്ക്കും മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വി​ല കു​ത്ത​നേ കൂ​ടി​യി​ട്ടു​ണ്ട്. കൂ​ടി​യ വി​ല ന​ല്‍​കി പ​ഠ​ന​സാ​മ​ഗ്രി​ക​ള്‍ എ​ങ്ങ​നെ വാ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ള്‍. പേ​പ്പ​ര്‍ വി​പ​ണി​യി​ല്‍ ആ​ര്‍​ക്കും പി​ടി​ച്ചുകെ​ട്ടാ​ന്‍ ക​ഴി​യാ​ത്തവി​ധ​മാ​ണ് വി​ല കൂ​ടിക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​മ്പോ​ഴേ​ക്കും ഇ​നി​യും വി​ല കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​ടു​ത്ത അ​ധ്യ​യ​നവ​ര്‍​ഷം കൃ​ത്യ​മാ​യി ന​ട​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ നേ​ര​ത്തെത​ന്നെ പ​ഠ​നസാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ൻ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ടെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. മൊ​ത്ത​വി​പ​ണി​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​തി​നാ​ല്‍ ചി​ല്ല​റ വി​ല്‍​പ​ന​യി​ല്‍ വ​ലിയ കി​ഴി​വ് ന​ല്‍​കാ​നും വ്യാ​പാ​രി​ക​ള്‍​ക്ക് ക​ഴി​യി​ല്ല. അ​ധ്യ​യ​നവ​ര്‍​ഷം തു​ട​ങ്ങും മു​ന്പ് സ്‌​കൂ​ള്‍ വി​പ​ണി​യി​ല്‍ കി​ഴി​വോ​ടെ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
ബാ​ഗി​നും കു​ട​യ്ക്കും പൊ​ള്ളും വി​ല
ചെ​റി​യ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ബാ​ഗി​ന് 400 മു​ത​ൽ 600 വ​രെ​യാ​ണ് വി​ല. ഹൈ​സ്കൂ​ൾ ​കു​ട്ടി​ക​ളു​ടെ ബാ​ഗി​ന് 500 മു​ത​ൽ 1500 വ​രെ​യാ​ണ് വി​ല. വി​ല കു​റ​ഞ്ഞ ബാ​ഗു​ക​ളും മ​റ്റു​മാ​ണ് കൂ​ടു​ത​ലാ​യും വി​ൽ​പ​ന ന​ട​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടേ​തെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ബാ​ഗു​ക​ളും ഫാ​ൻ​സി​ ബാ​ഗു​ക​ളു​മെ​ല്ലാം വി​പ​ണി​യി​ൽ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. വി​ൽ​പ​ന കു​റ​വാ​യി​രി​ക്കു​മെ​ന്ന​ത് മു​ന്നി​ൽക്ക​ണ്ട് പ​ല ക​ന്പ​നി​ക​ളും പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും വി​പ​ണി​യി​ലെ​ത്തി​ച്ചി​ട്ടി​ല്ല. ത്രീ ​ഫോ​ള്‍​ഡ്‌ കു​ടയ്​ക്കും വ​ള​യ​ന്‍​കാ​ല കു​ട​യ്‌​ക്കും 390 മു​ത​ല്‍ 850 രൂ​പ വ​രെ​യാ​ണ് വി​ല. വ​ര്‍​ണ​ക്കു​ട​ക​ള്‍ 200 രൂ​പ മു​ത​ല്‍ ല​ഭി​ക്കും. യൂ​ണി​ഫോം തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് ഇ​ത്ത​വ​ണ മീ​റ്റ​റി​ന് 20 മു​ത​ൽ 40 രൂ​പ വ​രെ വ​ർ​ധ​ന​യു​ണ്ട്. സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം ത​യ്ച്ചു ന​ൽ​കു​ക​യാ​ണ്. 2,000 മു​ത​ൽ 5,000 രൂ​പ വ​രെ​യാ​ണ് ഇ​തി​ന്‍റെ ചി​ല​വ്. 50 രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്ക് പെ​ൻ​സി​ൽ ബോ​ക്സു​ക​ൾ ല​ഭ്യ​മാ​ണ്. വാ​ട്ട​ർ ബോ​ട്ടി​ൽ വാ​ങ്ങ​ണ​മെ​ങ്കി​ൽ 250 രൂ​പ​യാ​കും. ചോ​റ്റു​പാ​ത്ര​ത്തി​നും കു​റ​ഞ്ഞ​ത് 15 രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
പ്ര​തീ​ക്ഷ​യോ​ടെ
വ്യാ​പാ​രി​ക​ൾ
സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല​കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും കോ​വി​ഡ് കൊ​ണ്ടുപോ​യ സ്കൂ​ൾ വി​പ​ണി തി​രി​ച്ചുപി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വ്യാ​പാ​രി​ക​ൾ. ന്യൂ​ജെ​ൻ കുട്ടികളുടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള സാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ​ല വ്യാ​പാ​രി​ക​ളും തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ബാ​ഗ്, കു​ട, നോ​ട്ട്ബു​ക്ക്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ട്രെ​ൻ​ഡി​ന​നു​സ​രി​ച്ചാ​ണ് ക​ട​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സ്കൂ​ൾ തു​റ​ന്നെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​ത്ര വ്യാപാരം ല​ഭി​ച്ചി​രു​ന്നി​ല്ല. വ​ർ​ണ​ക്കു​ട​ക​ളും ഇ​ഷ്ട കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത കു​ട​ക​ളു​മാ​ണ് ചെ​റി​യ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ്രി​യം. കോ​വി​ഡി​നുമു​ന്പ് കു​ടും​ബ​ശ്രീ​യു​ടെ​യും മ​റ്റ് സ്വ​യംതൊ​ഴി​ൽ യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ബാ​ഗ്, കു​ട തു​ട​ങ്ങി സ്കൂ​ൾ വി​പ​ണി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ച്ചുന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് അ​വ​യി​ൽ പ​ല​തും അ‌​ട​ച്ചു​പൂ​ട്ടി​യ നി​ല​യി​ലാ​ണ്.
ഓ​ൺ​ലൈ​നും ഭീ​ഷ​ണി
ന്യൂ​ജെ​ൻ കുട്ടികൾ കൂ​ടു​ത​ലും ഓ​ൺ​ലൈ​ൻ വി​പ​ണി​യെ ആ​ശ്ര​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത് വ്യാ​പാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. കു​റ​ഞ്ഞ​ വി​ല​യി​ൽ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ഇ​വ​ർ കൂ​ടു​ത​ലും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്. യൂ​ത്തി​നെ ആ​ക​ർ​ഷി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഓ​ഫ​റു​ക​ളാ​ണ് ഓ​ൺ​ലൈ​നി​ൽ. മു​തി​ർ​ന്ന ക്ലാ​സി​ലെ കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഓ​ൺ​ലൈ​നു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്.​ ക​ട​ക​ളി​ലെ ക​ച്ച​വ​ട​ത്തെ ഇ​ത് ന​ല്ല​രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്നും വ്യാ​പാ​രി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ കേ​ന്ദ്രം പു​നഃ​സ്ഥാ​പി​ക്ക​ണം

Aswathi Kottiyoor

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

Aswathi Kottiyoor

വൈദ്യുത ഓട്ടോകൾക്ക്‌ എല്ലായിടത്തും കെഎസ്‌ഇബിചാർജിങ്‌ പോയിന്റുകൾ

Aswathi Kottiyoor
WordPress Image Lightbox