26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി
kannur

കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​കും: മ​ന്ത്രി

400 കെ​വി കാ​സ​ര്‍​ഗോ​ഡ്-​വ​യ​നാ​ട് ഹ​രി​ത പ​വ​ര്‍ ഹൈ​വേ കേ​ര​ള​ത്തി​ന്‍റെ പ്ര​സ​ര​ണ രം​ഗ​ത്ത് നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​മെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. പ​ദ്ധ​തി​യു​ടെ നി​ര്‍​മാ​ണ പ്ര​വൃ​ത്തി ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലെ വൈ​ദ്യു​തി ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കാ​നും പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ സാ​ധി​ക്കു​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ വി​ക​സ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​നം ഊ​ര്‍​ജ​മാ​ണ്. ഊ​ര്‍​ജം യ​ഥാ​സ​മ​യ​ത്ത് കി​ട്ടി​യാ​ല്‍ മാ​ത്ര​മേ വി​ക​സ​ന​ക്കു​തി​പ്പു​ണ്ടാ​കൂ. കേ​ര​ള​ത്തി​ലാ​വ​ശ്യ​മാ​യ വൈ​ദ്യു​തി സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​തി​നും അ​വ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ത​ട​സ​മി​ല്ലാ​തെ എ​ത്തി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​യും. രാ​ജ്യ​ത്താ​ക​മാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ഴും കേ​ര​ള​ത്തി​ല്‍ പ​വ​ര്‍ ക​ട്ടി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കാ​ന്‍ ക​ഴി​യു​ന്നു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം ക​ടു​ത്ത പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും 1467 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന ലാ​ഭ​മു​ണ്ടാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി​ക്ക് ക​ഴി​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്നെ സ്ഥാ​പ​നം പൊ​തു​മേ​ഖ​ല​യി​ല്‍ തു​ട​രേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​രി​ന്ത​ളം തോ​ളേ​നി അ​മ്മാ​റ​മ്മ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ​എ​സ്ഇ​ബി ട്രാ​ന്‍​ഡ് ഗ്രി​ഡ് ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ എ​സ്.​രാ​ജ​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. ശാ​ന്ത, പ​ഞ്ചാ​യ​ത്തം​ഗം എം. ​ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ വി.​കെ.​രാ​ജ​ന്‍, കെ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, ര​തീ​ഷ് പു​തി​യ​പ​റ​മ്പി​ല്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍, പി.​പി.​രാ​ജു, എം.​ഹ​മീ​ദ് ഹാ​ജി, പി.​ടി.​ന​ന്ദ​കു​മാ​ര്‍, ഷോ​ബി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ ആ​ന്‍​ഡ് സി​സ്റ്റം ഓ​പ്പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ രാ​ജ​ന്‍ ജോ​സ​ഫ് സ്വാ​ഗ​ത​വും നോ​ര്‍​ത്ത് ട്രാ​ന്‍​സ്ഗ്രി​ഡ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ കെ.​മ​ധു ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

നാട്ടൊരുമയുടെ ‘പവറിൽ’ മാ​ട്ട​റ​യി​ൽ സോ​ളാ​ർ​വേ​ലി

Aswathi Kottiyoor

ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

Aswathi Kottiyoor

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ള്‍​ക്കൂ​ട്ടം ത​ട​യാ​ന്‍ പു​തി​യ സം​വി​ധാ​നം

Aswathi Kottiyoor
WordPress Image Lightbox