24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; കണ്ണൂരിന് തിരിച്ചടി
kannur

ഉയർന്ന വിമാന ടിക്കറ്റ് നിരക്ക്; കണ്ണൂരിന് തിരിച്ചടി

പ്രവർത്തനം തുടങ്ങി നാലരവർഷം പിന്നിടുമ്പോഴും സർവീസുകളുടെ കുറവും ഉയർന്ന ടിക്കറ്റ് നിരക്കും കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് തടസ്സമാകുന്നു. തുടക്കകാലത്തെ അപേക്ഷിച്ച് സർവീസുകളുടെ എണ്ണം കൂടിയെങ്കിലും പുതിയ കമ്പനികൾ സർവീസ് തുടങ്ങിയിട്ടില്ല. ഈസ്റ്റ് ഏഷ്യ, യൂറോപ്യൻ രാജ്യങ്ങൾ, യു. എസ്. തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസുകൾ ആയിട്ടില്ല.

തുടക്കംമുതലുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഇന്ത്യ, ഇൻഡിഗോ, ഗോ ഫസ്റ്റ് (ഗോ എയർ) കമ്പനികൾതന്നെയാണ് ഇപ്പോഴും കണ്ണൂരിൽനിന്ന് സർവീസ് നടത്തുന്നത്. സ്‌പൈസ് ജെറ്റ്, എയർ വിസ്താര തുടങ്ങിയ കമ്പനികളുമായി കിയാൽ അധികൃതർ പലതവണ ചർച്ചകൾ നടത്തിയെങ്കിലും സർവീസുകൾ തുടങ്ങിയിട്ടില്ല. എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവെയ്സ്, മലിൻഡോ എയർ, ഫ്ലൈ ദുബായ്‌, ഒമാൻ എയർ, എയർ അറേബ്യ, സിൽക്‌ എയർ തുടങ്ങിയ വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്താത്തത് കണ്ണൂരിലേക്കുള്ള വിമാനസീറ്റുകളുടെ എണ്ണം വൻതോതിൽ കുറയ്ക്കുകയാണ്.

മാർച്ചിൽ കണ്ണൂരിൽനിന്ന് 438 അന്താരാഷ്ട്ര സർവീസുകൾ നടത്തിയപ്പോൾ കൊച്ചിയിൽനിന്ന് നടത്തിയത് 1868 സർവീസുകളാണ്. കോഴിക്കോട്ടുനിന്ന് 1159 സർവീസുകളും തിരുവനന്തപുരത്തുനിന്ന് 949 സർവീസുകളും നടത്തി. മാർച്ചിൽ കണ്ണൂരിൽനിന്ന് 557 ആഭ്യന്തര സർവീസുകൾ നടത്തിയപ്പോൾ കൊച്ചിയിൽ സർവീസുകളുടെ എണ്ണം 2361 ആണ്. സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സർവീസുകളുടെ എണ്ണത്തിലെ കുറവാണ് ഉയർന്ന ടിക്കറ്റ് നിരക്കിന് പിന്നിലെന്ന് വ്യക്തമാകുന്നു. കൂടുതൽ യാത്രക്കാരുള്ള ഷാർജ, ദോഹ സെക്ടറുകളിലേക്ക് കണ്ണൂരിൽനിന്ന് ഇപ്പോൾ 18, 000 മുതൽ 30, 000 രൂപവരെയാണ് നിരക്ക്. എന്നാൽ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽ 15, 000 രൂപവരെ മാത്രമാണ്. ദുബായിലേക്ക് മറ്റു വിമാനത്താവളങ്ങളുടെ ഇരട്ടിയോളമാണ് കണ്ണൂരിൽനിന്നുള്ള നിരക്കെന്ന് പരാതിയുണ്ട്. പുതുതായി സർവീസ് തുടങ്ങിയ ദമാമിലേക്ക് 30, 000 രൂപയിലധികമാണ് ഈടാക്കുന്നത്.

Related posts

കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്

Aswathi Kottiyoor

300 ഹെ​ക്ട​ർ ഭൂ​മി​യു​ടെ ഡ്രോ​ൺ സ​ർ​വേ നാ​ലി​ന്

Aswathi Kottiyoor

ക​ലാ​ഭ​വ​ൻ​മ​ണി നാ​ട​ൻ​പാ​ട്ട് മ​ത്സ​രം

Aswathi Kottiyoor
WordPress Image Lightbox