• Home
  • Kottiyoor
  • കണ്ണപുരം ഓലക്കുട്ടകൾ ദേവസ്വത്തിന് കൈമാറി
Kottiyoor

കണ്ണപുരം ഓലക്കുട്ടകൾ ദേവസ്വത്തിന് കൈമാറി

കണ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾ നിർമിച്ച 200 ഓലക്കുട്ടകൾ കൊട്ടിയൂർ ദേവസ്വത്തിന് കൈമാറി. വൈശാഖോത്സവം ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ ഓലക്കുട്ടകൾ നൽകിയത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രമണ്യൻ നായർക്ക് മെയ് 13 ന് ഓലക്കുട്ട കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷതവഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ. കെ. സോമശേഖരൻ മുഖ്യാതിഥിയായി. ദേവസ്വം പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരത്ത് കുഞ്ഞികൃഷ്ണൻ നായർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ ഫിലോമിന ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എൻ. സുനീന്ദ്രൻ, സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടർ കെ. സി. സോമൻ നമ്പ്യാർ, പഞ്ചായത്ത് അംഗം ജോണി ആമക്കാട്ട്, ദേവസ്വം മാനേജർ കെ. നാരായണൻ, കെ. പിഉദയഭാനു, നിർമല അനിരുദ്ധൻ തുടങ്ങിയവർ പങ്കെടുത്തു.

Related posts

ബസ് കേറാതെ നീണ്ടുനോക്കി ബസ് സ്റ്റാന്റ് നോക്കു കുത്തി ; സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor

*കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *

Aswathi Kottiyoor

കൊട്ടിയൂർ പാൽച്ചുരത്ത് 5 ഗ്രാം എം ഡി എം എയുമായി വിദ്യാർത്ഥി പോലീസ് പിടിയിൽ.

Aswathi Kottiyoor
WordPress Image Lightbox