കണ്ണൂര്‍: വ്യത്യസ്തരീതിയിലുള്ള ബോധവത്കരണപരിപാടിയുമായി കണ്ണൂരിലെ ഗൈനക്കോളജിസ്റ്റുകള്‍.
ജീവിതശൈലീ രോഗങ്ങള്‍ കൂടിവരുന്ന കാലഘട്ടത്തില്‍ വ്യായാമത്തിലൂടെയും നല്ല ജീവിതരീതിയിലൂടെയുമാകണം ഏറ്റവും ഫലപ്രദമായ രോഗപ്രതിരോധം എന്ന സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ “ഡാന്‍സ് ടു ഡിഫീറ്റ് ദ ഡിസീസ്’ എന്നപേരിൽ നൃത്തവുമായാണ് ഡോക്ടര്‍മാർ രംഗത്തെത്തിയത്.
പയ്യാമ്പലത്ത് സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അനു കുമാരി ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ.പി.ഷൈജസും ഡാന്‍സ് മാസ്റ്റര്‍ സാദിക്കും പരിപാടിക്ക് നേതൃത്വം നല്കി.
ഡോ.എസ്.അജിത്, ഡോ.സിമി കുര്യന്, ഡോ.ഡിജി സംഗീത, ഡോ. മിനി ബാലകൃഷ്ണന്, ഡോ. ഗീത മേക്കൊത്ത് തുടങ്ങി നിരവധി ഡോക്ടര്‍മാര്‍ പങ്കെടുത്തു.
സ്തനാര്‍ബുദത്തെക്കുറിച്ചും ഗര്‍ഭാശയഗള കാന്സറിനെക്കുറിച്ചുമുള്ള ലഘുലേഖ വിതരണം ചെയ്തു.