23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • കു​ട്ടി​ക​ളി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും
kannur

കു​ട്ടി​ക​ളി​ലെ വാ​ക്‌​സി​ന്‍ വി​ത​ര​ണം ഊ​ര്‍​ജി​ത​മാ​ക്കും

ക​ണ്ണൂ​ർ: പ​ന്ത്ര​ണ്ട് മു​ത​ല്‍ 14 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ്ര​ത്യേ​ക യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 12 നും 14 ​നു​മി​ട​യി​ലു​ള്ള ക​ട്ടി​ക​ളി​ല്‍ ആ​ദ്യ ഡോ​സ് 25.44 ശ​ത​മാ​നം പേ​രും ര​ണ്ടാ​മ​ത്തെ ഡോ​സ് 6.44 ശ​ത​മാ​നം പേ​രും സ്വീ​ക​രി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കുന്ന​ത്.
സം​സ്ഥാ​ന ശ​രാ​ശ​രി​യി​ലും തു​ലോം കു​റ​വാ​ണി​തെ​ന്നും ഈ ​വി​ട​വ് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണമെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. ഇ​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ കൂ​ട്ടാ​യ സ​ഹാ​യം തേ​ടും.12 നും 14 ​നും മി​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​ര്‍​ബി വാ​ക്‌​സി​നാ​ണ് ന​ല്‍​കു​ന്ന​ത്. ഒ​രു വ​യ​ലി​ല്‍ ചു​രു​ങ്ങി​യ​ത് 20 പേ​ര്‍​ക്കു​ള്ള വാ​ക്‌​സി​ന്‍ ഉ​ള്ള​തി​നാ​ല്‍ ഇ​രു​പ​ത് പേ​ര​ട​ങ്ങി​യ കു​ട്ടി​ക​ളു​ടെ സം​ഘ​ത്തി​ന് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​താ​ണ് സൗ​ക​ര്യ​പ്ര​ദ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത കു​ട്ടി​ക​ള്‍ അ​താ​ത് മേ​ഖ​ല​ക​ളി​ലെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ന് മു​മ്പ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം നി​ര്‍​ദേ​ശി​ച്ചു.
സ്‌​കൂ​ള്‍ തു​റ​ക്കു​ന്നതി​ന് മു​ന്‍​പ് മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഡി​ഡി എ​ഡ്യൂ​ക്കേ​ഷ​ന്‍ വ​ഴി അ​താ​ത് സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. സ്‌​കൂ​ളു​ക​ളി​ല്‍ വാ​ക്‌​സി​ന്‍ ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​രോ​ഗ്യ വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തും. ട്രൈ​ബ​ല്‍ മേ​ഖ​ല​യി​ല്‍ സ്‌​പെ​ഷ​ല്‍ ഡ്രൈ​വ് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ബി. സ​ന്തോ​ഷ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Related posts

സ്കൂ​ൾ തു​റ​ന്നി​ട്ട് ഒ​രാ​ഴ്ച; ഹാ​ജ​ർ 50 ശ​ത​മാ​നം

Aswathi Kottiyoor

കോവിഡ് വാക്‌സിനേഷന്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കണം

Aswathi Kottiyoor

പാൽചുരം പാത നവീകരണം: 35.67 കോടിയുടെ ഭരണാനുമതി

Aswathi Kottiyoor
WordPress Image Lightbox