24 C
Iritty, IN
July 5, 2024
  • Home
  • kannur
  • കെഎസ്ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര –
kannur Uncategorized

കെഎസ്ആര്‍ ടി സി വഴി ഏകദിന ഉല്ലാസയാത്ര –

കണ്ണൂർ:പ്രാദേശികമായ ടൂറിസം സ്ഥലങ്ങളുടെ പ്രാധാന്യം ഉയര്‍ത്തുന്നതിനും കേരളത്തിലെ ടൂറിസം ഭൂപടത്തില്‍ ചേര്‍ക്കുന്നതിനും കെഎസ്ആര്‍ടിസി കണ്ണൂര്‍ ബിടിസി യുടെ നേതൃത്വത്തില്‍ ഏകദിന ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ജില്ലയിലെ മലയോര മേഖലയിലെ പൈതല്‍മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ സ്ഥലങ്ങളെ കോര്‍ത്തിണക്കി മെയ് 15 മുതലും ഇടുക്കിയിലെ വാഗമണ്‍ ഹില്‍ സ്റ്റേഷന്‍, ആലപ്പുഴ ബോട്ട് യാത്ര(വേഗ ബോട്ട്) എന്നിവ ഉള്‍പ്പെടുത്തി മെയ് 20 നുമാണ് ഉല്ലാസ യാത്ര തുടങ്ങുക. കുറഞ്ഞ ചെലവില്‍ മലയോരക്കാഴ്ചയും, ഗ്രാമീണ ജീവിതവും, കാലാവസ്ഥയും മനസ്സിലാക്കാന്‍ യാത്ര സഹായിക്കും. കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് നിരവധി യാത്രകളാണ് വയനാട്, ഇടുക്കി ഭാഗങ്ങളിലേക്ക് നടത്തിയത്. ഉല്ലാസ യാത്ര സംബന്ധിച്ച ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും 9496131288, 8089463675, 9074165915 നമ്പറുകളില്‍ വിളിക്കുക.

Related posts

ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മലയാളി അറസ്റ്റിൽ

Aswathi Kottiyoor

351 പ്രവാസികള്‍ പിടിയില്‍;പരിശോധനകള്‍ വ്യാപകമായി തുടരുന്നു

Aswathi Kottiyoor

ഞെട്ടിത്തോട് ഉണ്ടായിരുന്നത് 8 മാവോയിസ്റ്റുകൾ, നിരവധി തവണ വെടിയുതിർത്തു: യുഎപിഎ ചുമത്തി കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox