25.8 C
Iritty, IN
May 14, 2024
  • Home
  • Uncategorized
  • ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മലയാളി അറസ്റ്റിൽ
Uncategorized

ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; മലയാളി അറസ്റ്റിൽ

ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മലയാളി അറസ്റ്റിൽ. ഹരിപ്പാട് സ്വദേശി യദു കൃഷ്ണൻ ആണ് അറസ്റ്റിലായത്. ബംഗാൾ സ്വദേശിയായ ഓംപ്രകാശ് (42) ആണ് കൊല്ലപ്പെട്ടത്.

ഹരിപ്പാട് നാരകത്തറയിലാണ് ദാരുണ സംഭവമുണ്ടായത്. ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. ഹരിപ്പാട് മത്സ്യ കച്ചവടക്കാരനായിരുന്നു ഓംപ്രകാശ്.

Related posts

പേരാവൂരിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Aswathi Kottiyoor

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ളയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Aswathi Kottiyoor

ലൈസൻസ് ഫീസ് വർധനയ്ക്ക് സാധ്യത; പുതിയ മദ്യനയം മന്ത്രിസഭ പരിഗണിച്ചേക്കും

Aswathi Kottiyoor
WordPress Image Lightbox