25.2 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു
Kelakam

ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തിൽ സെമിനാര്‍ നടന്നു

കേളകം: കേരള ഭാരത് ഭവന്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, കേരള ഫോക്ക്ലേര്‍ അക്കാദമി എന്നിവയുടെ സഹകരണത്തോടെ പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡവലപ്പ്‌മെന്റ് കേളകം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തില്‍ നടക്കുന്ന നിരവല്‍ കേളകം ഫെസ്റ്റില്‍ ഗോത്രകലകളും ചരിത്രവും എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പ്രമുഖ ചിന്തകനും സാഹിത്യകാരനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകന്‍ ഡോ. കുമാരന്‍ വയലേരി വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചക്ക് പ്രഭാഷകന്‍ രഞ്ചിത്ത് മാര്‍ക്കോസ് നേതൃത്വം നല്‍കി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ സജീവന്‍ പാലുമ്മി, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ കെ.പി ഷാജി മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. ഫെസ്റ്റ് ഇന്ന് സമാപിക്കും.

 

Related posts

ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.

Aswathi Kottiyoor

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor

പാലത്തിൽ നിന്ന് വീണ് ആദിവാസി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox