24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു
Kerala

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു.
പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സിന്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് സെന്റ് ജോസഫ് സ് ഹൈസ്ക്കൂളിൽ താടൻ പാട്ടും നാട്ടറിവുകളും എന്ന വിഷയത്തിൽ പാട്ടരങ്ങ് സംഘടിപ്പിച്ചു. പുന്നാട് പൊലികയിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ പാട്ടരങ്ങ് കലാഭവൻ മണി ഫൗണ്ടേഷൻ ഫോക് ലോർ പുരസ്കാര ജേതാവ് അനുശ്രീ പുന്നാട് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ജോൺസൺ വിസി അധ്യക്ഷതവഹിച്ചു. ദേശീയ നീന്തൽ താരം ജസ്റ്റീന തോമസ് , ജോസ് സ്റ്റീഫൻ , മരിയ ജോമോൻ , എന്നിവർ പ്രസംഗിച്ചു. തുടർന്ന് പുന്നാട് പൊലികയിലെ അമൽ ജിത്തും സംഘവും നയിച്ച നാടൻ പാട്ടരങ്ങ് നടത്തി. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനായാണ് പ്രോഗ്രാം ഫോർ ഇഗ്നൈറ്റിംഗ് മൈൻഡ്സ്.

Related posts

സംസ്ഥാനത്ത് ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് വീണ ജോര്‍ജ്

Aswathi Kottiyoor

ഇ​ന്ത്യ​യി​ൽ ഡി​ജി​റ്റ​ൽ രൂ​പ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു; ഇ–​റു​പ്പി ഡി​സം​ബ​ര്‍ ഒ​ന്നി​ന്

Aswathi Kottiyoor

കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി……….

Aswathi Kottiyoor
WordPress Image Lightbox