22.9 C
Iritty, IN
July 8, 2024
  • Home
  • Kochi
  • സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍, ജി.പി.എസുമായി ബന്ധിപ്പിക്കും, ടോള്‍ പിരിവ് അടിമുടി പരിഷ്‌കരിക്കുന്നു*
Kochi

സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍, ജി.പി.എസുമായി ബന്ധിപ്പിക്കും, ടോള്‍ പിരിവ് അടിമുടി പരിഷ്‌കരിക്കുന്നു*

രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം കേന്ദ്ര സര്‍ക്കാര്‍ അടിമുടി പരിഷ്‌കരിക്കുന്നു. നിലവില്‍ ഇടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോള്‍ തുക ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ജി.പി.എസ് ഉപയോഗിച്ചായിരിക്കും പണം കണക്കുകൂട്ടി ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങള്‍ ടോള്‍ റോഡില്‍ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ നിന്ന് പണം പിടിക്കും. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ നിശ്ചിത തുക കണക്കാക്കുന്ന രീതിയിലായിരിക്കും ടോള്‍ ഇടാക്കുകയെന്നാണ് പ്രഥമിക വിവരം. ടോള്‍ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരിപ്പ് ഇതുവഴി ഒഴിവാകും.

പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രാജ്യത്താകമാനം ഒരേ ടോള്‍ നിരക്ക് നടപ്പിലാകുമെന്നതാണ് ഒരു നേട്ടം. പുതിയ സംവിധാനം രാജ്യത്ത് 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി അധികൃതര്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് ജി.പി.എസ് സംവിധാനം നടപ്പിലാക്കുന്നത്. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.

കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പുതിയ ടോള്‍ പദ്ധതി നടപ്പായാല്‍ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ ഒഴിവാകുമെന്നതും ഈ പദ്ധതിയുടെ നേട്ടമാണ്. നിലവിലുള്ള ഫാസ് ടാഗ് രീതി ഇല്ലാതാകുന്നതിനൊപ്പം വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കിയാല്‍ മതിയെന്നതും നേട്ടമാണ്.

Related posts

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.

Aswathi Kottiyoor

ലഹരി ഉപയോഗിച്ച് ഡ്രൈവിങ്, വാഹനങ്ങൾ ഇടിച്ചിട്ടു; നടിയും കൂട്ടാളിയും കസ്റ്റഡിയിൽ.

Aswathi Kottiyoor

ഗൂഢാലോചന കേസ്‌: ദിലീപ്‌ ക്രൈംബ്രാഞ്ച്‌ ഓഫീസിലെത്തി; ചോദ്യം ചെയ്യൽ ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox