• Home
  • Jobs
  • *നോർക്ക ജർമൻ റിക്രൂട്ട്‌മെന്റ്:ഇന്റർവ്യൂ മേയ് നാലുമുതൽ*  
Jobs

*നോർക്ക ജർമൻ റിക്രൂട്ട്‌മെന്റ്:ഇന്റർവ്യൂ മേയ് നാലുമുതൽ*  


ജർമനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്‌സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള റിക്രൂട്ട്‌മെന്റ് ഇന്റർവ്യൂ മേയ് നാലിന് തുടങ്ങും. ഇതോടെ ജർമനിയിലേക്ക് സർക്കാരുകൾ തമ്മിലുള്ള കരാർ പ്രകാരം റിക്രൂട്ട്‌മെന്റ് സാധ്യമാക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.
13,000-ലധികം അപേക്ഷകരിൽനിന്നു തിരഞ്ഞെടുത്ത നാനൂറോളം പേരുടെ ഇന്റർവ്യൂവാണ് മേയ് നാലുമുതൽ 13 വരെ തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുക. ജർമനിയിൽനിന്ന്‌ എത്തുന്ന സംഘമാണ് ഇന്റർവ്യൂ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറിലധികം നഴ്‌സുമാർക്ക് ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ സൗജന്യമായി ജർമൻ ഭാഷാപരിശീലനം നൽകും. ബി 1 ലവൽ പ്രാവീണ്യം നേടുന്ന മുറയ്ക്ക് ജർമനിയിലേക്ക് വിസ അനുവദിക്കും. തുടർന്ന് ജർമനിയിൽ അസിസ്റ്റന്റ് നഴ്‌സായി ജോലി ചെയ്തുകൊണ്ട് തന്നെ ബി 2 ലവൽ ഭാഷാപ്രാവീണ്യം നേടാം. ഇതിനുള്ള പഠനപരിശീലനങ്ങളും സൗജന്യമായി ലഭിക്കും.

WordPress Image Lightbox