23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • 500 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം
kannur

500 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം

ക്ലീൻ കേരള കമ്പനി ജിപിഎസ്‌ വാഹനങ്ങൾ വഴി മൂന്ന്‌ മാസത്തിനിടെ നീക്കിയത്‌ 500 ടൺ പ്ലാസ്‌റ്റിക്‌ മാലിന്യം. തരംതിരിച്ച്‌ പുനഃചംക്രമണത്തിന്‌ കൈമാറിയത്‌ 480 ടൺ. സംസ്ഥാനത്ത്‌ മാലിന്യം തരംതിരിവ്‌ നടക്കുന്ന ഏക ജില്ല കണ്ണൂരാണ്‌.
കലണ്ടർ പ്രകാരമുള്ള ശേഖരണം നടത്തിയ തദ്ദേശസ്ഥാപനങ്ങളുടെ എണ്ണവും മറ്റു ജില്ലകളെ അപേക്ഷിച്ച്‌ കണ്ണൂരിൽ മുന്നിലാണ്‌. പ്ലാസ്‌റ്റിക്കിനൊപ്പം മറ്റ്‌ നിഷ്‌ക്രിയ മാലിന്യങ്ങളും ശേഖരിക്കുന്ന ക്ലീൻ കേരള കമ്പനി മൂന്ന്‌ മാസത്തിനിടെ 310 ടൺ മാലിന്യമാണ്‌ നീക്കം ചെയ്‌തത്‌. കുപ്പിച്ചില്ല്‌, പഴയ തുണി, ചെരുപ്പ്‌, ബാഗ്‌ എന്നിവയാണ്‌ നീക്കം ചെയ്‌തത്‌.
ജില്ലയിൽ രണ്ട്‌ മാസം കൂടുമ്പോൾ ഇലക്ട്രോണിക്‌ മാലിന്യ ശേഖരണവുമുണ്ട്‌. ആറു മാസംകൊണ്ട്‌ ക്ലീൻ കേരള 17 ടൺ ഇ–-മാലിന്യമാണ്‌ ശേഖരിച്ചത്‌. 63 പഞ്ചായത്തുകളും രണ്ട്‌ നഗരസഭകളുമാണ്‌ ജില്ലയിൽ സംസ്‌കരണ കരാറിലേർപ്പെട്ട്‌ മാലിന്യം മാറ്റുന്നത്‌. തദ്ദേശസ്ഥാപനങ്ങൾക്കും ഹരിതകർമ സേനകൾക്കുമായി‌ 50 ലക്ഷം രൂപ ഇതുവരെ കൈമാറിയിട്ടുണ്ടെന്ന്‌ ജില്ലാ മാനേജർ ആശംസ്‌ ഫിലിപ്പ്‌ പറഞ്ഞു.

Related posts

വരുമാനം പകുതിയായി: കോവിഡിൽ ഉലഞ്ഞ്‌ കെ എസ് ആർ ടി സി യും………….. .

Aswathi Kottiyoor

കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍……….

Aswathi Kottiyoor

ആറളം വനാതിർത്തിയിൽ തൂക്കു വൈദ്യുതിവേലി; നടപടികൾ ആരംഭിച്ചതായി കേളകം പഞ്ചായത്ത്‌

Aswathi Kottiyoor
WordPress Image Lightbox