24.5 C
Iritty, IN
June 30, 2024
  • Home
  • kannur
  • ജല സ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ജനകീയ മുന്നേറ്റം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
kannur

ജല സ്രോതസ്സുകള്‍ ശുചീകരിക്കാന്‍ ജനകീയ മുന്നേറ്റം വേണം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ജല ശുചിത്വ യജ്ഞത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ ഭാഗമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. പുഴകളും നീര്‍ച്ചാലുകളും വീണ്ടെുക്കാന്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ‘ഇനി ഞാനൊഴുകട്ടെ’ പരിപാടിയുടെ തുടര്‍ച്ചയാണ് തെളിനീരൊഴുകും നവകേരളം പദ്ധതി.
എല്ലാ ജലസ്രോതസ്സുകളും നാട്ടുകാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ച് മാലിന്യമുള്ള കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തണം. ഇവിടങ്ങളില്‍ മാലിന്യം ഉണ്ടാവുന്നതിന്റെ കാരണം കണ്ടെത്തി അവ ഒഴിവാക്കുകയാണ് പ്രവര്‍ത്തനത്തിന്റെ ആദ്യ ഘട്ടം. മലിനജലമുഉള്ള സ്ഥലങ്ങളിലെ ജലപരിശോധനക്കായി പഞ്ചായത്ത് – നഗരസഭകളില്‍ ജലപരിശോധനാ കിറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. മാലിന്യം കാണപ്പെടുന്ന പ്രദേശങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുളള മോണിറ്ററിങ് രീതിയും തയ്യാറാക്കിയിട്ടുണ്ട്. ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ജലസമിതികള്‍ രൂപീകരിക്കണം. മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന കര്‍മപരിപാടികളില്‍ ജലസ്രോതസ്സുകളുടെ ശുചീകരണവും ഉള്‍പ്പെടുത്തണം. വാര്‍ഡ് തലങ്ങളില്‍ വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, എന്നിവയുടെ നേതൃത്വത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്നും പ്രസിഡണ്ട് അറിയിച്ചു. തോടുകളില്‍ നിന്നും പുഴകളില്‍ നിന്നും ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രാദേശിക സംവിധാനം ഉണ്ടാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്ന അജൈവ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപന തലത്തില്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇതിന് പുറമേ പുഴകളിലെയും തോടുകളിലെയും ചെളിയും ജലമൊഴുക്ക് തടസ്സപ്പെടുത്താനിടയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും സ്വകാര്യ തരിശിടങ്ങളിലും മാലിന്യങ്ങള്‍ കൊണ്ടു തളളുന്നത് കണ്ടെത്തി ശിക്ഷാ നടപടികള്‍ വ്യാപിപ്പിക്കും. പ്ലാസ്റ്റിക്ക് മുക്ത കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്ക് നിയന്ത്രിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്. പ്രവര്‍ത്തനങ്ങളെല്ലാം വിജയിപ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും സംഘടനകളും രംഗത്തിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

Related posts

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കെ​സി​വൈ​എ​മ്മി​ന്‍റെ പി​ന്തു​ണ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ റാപ്പിഡ് പി.സി.ആർ ടെസ്റ്റ്‌ സംവിധാനമൊരുങ്ങി

Aswathi Kottiyoor

സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’

Aswathi Kottiyoor
WordPress Image Lightbox