22.7 C
Iritty, IN
September 19, 2024
  • Home
  • Peravoor
  • തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി
Peravoor

തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി

തെറ്റുവഴി: തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് തലശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെറ്റുവഴി അഗതി അനാഥ മന്ദിരത്തില്‍ അന്നദാനം നല്‍കി. വിവിധ ദിവസങ്ങളിലായി കോളയാട്ദൈവദാന്‍ സെന്റര്‍, പെരുമ്പുന്ന മൈത്രി ഭവന്‍, കണിച്ചാര്‍ ജീസസ് ശിശുഭവന്‍, ആലച്ചേരി സ്‌നേഹ ഭവന്‍, തെറ്റുവഴി കൃപഭവന്‍, മരിയ ഭവന്‍ എന്നിവടങ്ങളിലെ അന്തേവാസികള്‍ക്കാണ് അന്നദാനം നല്‍കിയത്. ഏകദേശം 850 ഓളം അന്തേവാസികള്‍ക്കാണ് അന്നദാനം നല്‍കിയത്. രൂപത ഡയറക്ടര്‍ ഫാ. ബെന്നി, റീജിണല്‍ ഡയറക്ടര്‍ ഫാ.ജെയ്‌സ് കുരിന്‍മൂട്ടില്‍ എന്നിവരുടെ നിര്‍ദേശനുസരണം തെറ്റുവഴി കൃപാഭവന്‍, മരിയ ഭവന്‍ എന്നിവിടങ്ങളില്‍ നടത്തിയ അന്നദാന പ്രവര്‍ത്തനങ്ങള്‍ക്ക് ഉഷ ദിനേശന്‍, ഗ്രെയിസണ്‍, മേരി ജോസഫ്, ലിസി, മേരി, തങ്കമ്മ, എല്‍സി, സിന്ധു, ബിന്ദു, റോസമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

പേരാവൂർ പഞ്ചായത്തിലെ ചില്ല് മാലിന്യം ക്ലീൻ കേരളയ്ക്ക് കൈമാറി

Aswathi Kottiyoor

പേരാവൂർ പോലീസ് സബ്ഡിവിഷൻ ഓഫീസ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു…………..

Aswathi Kottiyoor

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor
WordPress Image Lightbox