27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു
kannur

ആറളം ഫാം പുനരധിവാസ മേഖലയിൽ കോളേജ് കാമ്പസ് എന്ന ആവശ്യം ശക്തമാകുന്നു

ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിൽ 3375 കുടുംബങ്ങൾക്ക് ഭൂമി നൽകി. ഇതിൽ 2500 അധികം കുടുംബങ്ങൾ സ്ഥിരം താമസക്കാരായി ഇവിടെ ഉണ്ട്. ഈ കുടുംബങ്ങളിൽ നിന്നായി 1500 ൽ പരം വിദ്യാർത്ഥികൾ ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും മേഖലക്ക് പുറത്തുള്ള സ്കൂളുകളിലായും പഠിക്കുന്നുണ്ട്. ഒന്നു മുതൽ 12 വരെ ക്ലാസുകളുള്ള ഹയർ സെക്കണ്ടറി സ്കൂളും രണ്ട് എൽ പി. സ്ക്കൂളും പുനരധിവാസ മേഖലയിൽ ഉണ്ട്. ആദിവാസി വിദ്യാർത്ഥികൾ 12 -ാം ക്ലാസ് കഴിഞ്ഞാൽ കോളേജ് വിദ്യാഭ്യാസം നടത്താൻ പുറത്തുള്ള കോളേജുകളെ ആശ്രയിക്കേണ്ട അവസ്ഥയിൽ പലർക്കും അഡ്മിഷൻ ലഭിക്കാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യമാണിപ്പോൾ. പുനരധിവാസ മേഖലയിൽ സർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി 350 വിദ്യാർത്ഥികൾക്ക് താമസിച്ച് പഠിക്കാനായി മോഡൽ റസിഡൻഷ്യൽ സ്കൂൾ ആരംഭിക്കാനായി അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ എം ആർ എസ് പ്രവർത്തനം ആരംഭിച്ചാൽ നിലവിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനം താളം തെറ്റും ഈ സ്ക്കൂളിന് ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താൻ കെട്ടിടം പണി ഇതിനകം പൂർത്തിയായിട്ടും ഉണ്ട്. ഈ സാഹചര്യത്തിൽ എം ആർ എസ് അനാവശ്യമാണെന്ന അഭിപ്രായം ഉയർന്നു വരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ സന്ദർശന വേളയിലും ഈ അഭിപ്രായം ഉയർന്നു വരികയും എം ആർ എസ് എന്നതിന് പകരം കോളേജ് എന്ന ആശയം ഉയർന്നു വന്നിരുന്നു. ആറളം ഫാമിൽ ബ്ലോക്ക് 7/ 2 ൽ 18 കോടിയോളം രൂപ മുടക്കി നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കിയ എം ആർ എസ് കോളേജ് കാമ്പസ് ആക്കി മാറ്റാനുള്ള ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ അഭിപ്രായം ഈ മേഖലയിലെ ജനങ്ങളുടെ ആവശ്യമായി സർക്കിനെ അറിയിക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ തയ്യാറായിരുന്നു. കോളേജ് കാമ്പസിന് അനുയോജ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും എം ആർ എസിനായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തി പ്രദേശത്തുണ്ട്. കോളേജ് കാമ്പസ് ആരംഭിച്ചാ കേരളത്തിലെ പട്ടിക വർഗ്ഗ-പട്ടികജാതി പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേദിയാവുകയും മുഖ്യധാരയിൽ ഇവരെ എത്തിക്കാനുള്ള സർക്കാരിന്റെ ലക്ഷ്യം ഫലം കാണുകയും ചെയ്യും.

Related posts

നഞ്ചിയമ്മയെ ഇന്ന് ആദരിക്കും*

Aswathi Kottiyoor

പ​ഴ​ശി ഡാം വ​റ്റു​ന്നു ; കു​ടി​വെ​ള്ള പ്ര​ശ്നം രൂ​ക്ഷം

Aswathi Kottiyoor

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor
WordPress Image Lightbox