24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • മേ​ള​യി​ൽ ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ്
kannur

മേ​ള​യി​ൽ ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ്

ക​ണ്ണൂ​ർ: എ​ന്‍റെ കേ​ര​ളം’ മെ​ഗാ എ​ക്സി​ബി​ഷ​ൻ കൊ​മേ​ഴ്സ്യ​ൽ, തീം സ്റ്റാ​ളു​ക​ളി​ൽ ര​ണ്ട​ര കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ്. കഴിഞ്ഞ ബുധനാഴ്ച വ​രെ മാ​ത്രം 2.36 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ണ്ടാ​യി. മൂ​ന്നു മു​ത​ലാ​ണ് സ്റ്റാ​ളു​ക​ൾ ആ​രം​ഭി​ച്ച​ത്. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ്റ്റാ​ളി​ൽ 1.38 കോ​ടി രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് വി​റ്റ​ഴി​ച്ച​ത്. ഇ​തി​ൽ 98.57 ല​ക്ഷം രൂ​പ കൈ​ത്ത​റി സ്റ്റാ​ളു​ക​ളി​ൽനി​ന്നാ​ണ്.
വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ 15 എം​എ​സ്എം​ഇ സ്റ്റാ​ളു​ക​ളി​ൽനി​ന്നാ​യി 39.5 ല​ക്ഷം രൂ​പ വ​ര​വ് ല​ഭി​ച്ചു. തു​ണി​ത്ത​ര​ങ്ങ​ൾ, കു​ട​ക​ൾ, ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട കേ​ര​ള ദി​നേ​ശ് സ്റ്റാ​ളി​ൽനി​ന്ന് 23.23 ല​ക്ഷം രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​ല്പ​ന ന​ട​ത്തി​യ​ത്. ബുധനാഴ്ച ​മാ​ത്രം 2.45 ല​ക്ഷം രൂ​പ​യു​ടെ വ​ര​വ് ല​ഭി​ച്ചു. ഇ​തുകൂ​ടാ​തെ ദി​നേ​ശി​ന്‍റെ ഫു​ഡ് കോ​ർ​ട്ടി​ൽനി​ന്നു മാ​ത്ര​മാ​യി 5.4 ല​ക്ഷം രൂ​പ ല​ഭി​ച്ചു. കെ​ടി​ഡി​സി​യു​ടെ ഫു​ഡ്കോ​ർ​ട്ടി​ൽനി​ന്ന് 1.65 ല​ക്ഷം രൂ​പ​യുടെ​യും മി​ൽ​മ സ്റ്റാ​ളി​ൽനി​ന്ന് 5.4 ല​ക്ഷം രൂ​പ​യു​ടെ​യും ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി. 3.5 ല​ക്ഷം രൂ​പ​യാ​ണ് ആ​റ​ളം ഫാം ​സ്റ്റാ​ളി​ൽ ല​ഭി​ച്ച​ത്.
കൃ​ഷി വ​കു​പ്പ് 9.7 ല​ക്ഷം രൂ​പ​യു​ടെ​യും ഫി​ഷ​റീ​സ് 7.7 ല​ക്ഷം രൂ​പ​യു​ടെ​യും ടൂ​റി​സം വ​കു​പ്പ് 3.66 ല​ക്ഷം രൂ​പ​യു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റു.
കു​ടും​ബ​ശ്രീ സ്റ്റാ​ളി​ൽനി​ന്ന് 16.59 ല​ക്ഷം രൂ​പ​യും ഫു​ഡ് കോ​ർ​ട്ടി​ൽ നി​ന്ന് 16.4 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. മ​റ്റു വ​കു​പ്പു​ക​ളി​ലെ വി​റ്റു​വ​ര​വ്: വ​നം-വ​ന്യ​ജീ​വി വ​കു​പ്പ് 1.77 ല​ക്ഷം, ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് 41,770, ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണം 7080, ക​ണ്ണൂ​ർ ഗ​വ.​ഐ​ടി​ഐ 68,640, കെ​സി​സി​പി​എ​ൽ 34,000, കൃ​ഷി വി​ജ്ഞാ​ൻ കേ​ന്ദ്ര 42,230, മേ​ഖ​ല കോ​ഴിവ​ള​ർ​ത്തു കേ​ന്ദ്രം 32,000, വ​നി​താ-ശി​ശു വി​ക​സ​ന വ​കു​പ്പ് 23700, ഫോ​ക് ലോ​ർ അ​ക്കാ​ദ​മി 37961.

Related posts

സ്ത്രീ ​സു​ര​ക്ഷ: പ​രാ​തി​പ്പെ​ടാ​ൻ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ൾ

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച 198 പേര്‍ക്ക് കൂടി കൊവിഡ്…………

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (മെയ് 4) 1985 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

WordPress Image Lightbox